Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsWomenLife Style

ഷേപ്പ് സര്‍ജറിയും വെജൈന സര്‍ജറിയും കുടല്‍ എടുത്തു വെക്കുന്ന സര്‍ജറിയുമെല്ലാം നല്ലത് തന്നെ, രഞ്ജുവിന്റെ വാക്കുകൾ വൈറൽ

ആരെയും തോല്‍പ്പിക്കാനായി സര്‍ജറി ചെയ്യരുത്.

മേക്ക് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് . ട്രാൻസ് വുമൺ ആകാനായി നടത്തുന്ന സര്‍ജറിയെക്കുറിച്ചു രഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

രഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ

എന്താണ് സര്‍ജറി. ട്രാന്‍സ് വുമണിനെ സംബന്ധിച്ച്‌ ആണ്‍ ശരീരത്തില്‍നിന്ന് ഒരു സ്ത്രീ ശരീരത്തിലേക്ക് മാറുവാന്‍ നമ്മളില്‍ ഭൂരിപക്ഷം ആള്‍ക്കാരും അതിയായി ആഗ്രഹിക്കുന്നു, ഒന്നാമത്തെ കാരണം മാനസിക പിരിമുറുക്കം ചേരാത്തത് എന്തോ നമ്മുടെ ശരീരത്ത് ഉണ്ടല്ലോ എന്ന തോന്നല്‍, രണ്ടാമത്തേത് കളിയാക്കലുകളും സര്‍ജറി ചെയ്തില്ല ആട്ടി നടക്കുവാണ്,മറ്റുള്ളവരെടെ മുന്നില്‍ നില്‍ക്കുമ്ബോള്‍ ഒരു സങ്കോചം. പിന്നെ മറ്റൊരാള്‍ എന്തു സര്‍ജറിയാണ് ചെയ്തത് അതിനേക്കാള്‍ ബെറ്റര്‍ സര്‍ജറി എനിക്ക് ചെയ്യണം അല്ലെങ്കില്‍ അതേ സര്‍ജറി എനിക്ക് ചെയ്യണം, ആരെയും തോല്‍പ്പിക്കാനായി സര്‍ജറി ചെയ്യരുത്.

read also: സംസ്ഥാനത്തെ റോഡുകള്‍ ഇനി വാട്ടര്‍ അതോറിറ്റിയ്ക്ക് തോന്നുംപോലെ കുത്തിപൊളിക്കാന്‍ പറ്റില്ല

ഇവിടെ വരുന്ന പ്രധാന പ്രശ്‌നം നമ്മുടെ ശരീരത്തെ പറ്റി നമ്മള്‍ വേണ്ടത്ര ബോധവാന്മാര്‍ അല്ലാത്തതാണ് കാരണം. ഷേപ്പ് സര്‍ജറിയും, വെജൈന സര്‍ജറിയും, കുടല്‍ എടുത്തു വെക്കുന്ന സര്‍ജറിയും എല്ലാം നല്ലത് തന്നെ പക്ഷേ അതിന്റെ പിന്നിലുള്ള പ്രശ്‌നങ്ങളെപ്പറ്റി നമ്മള്‍ അറിഞ്ഞിരിക്കണം. ആണ്‍ ശരീരത്തിനെ ആരോഗ്യപരമായി നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഒരു ഭാഗമാണ് നീക്കം ചെയ്യുന്നത് ഭാവിയില്‍ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുവാന്‍ സാധ്യത വളരെ ഏറെയാണ്, അതുകൊണ്ടാണ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ്കള്‍ 50 വയസ്സ് വരെ ചെയ്യണം എന്നു പറയുന്നത്. ഒരാള്‍ സര്‍ജറി ചെയ്തു എന്ന് കരുതി ഓടി ചാടി കേറി സര്‍ജറി ചെയ്യാന്‍ പാടില്ല, ഒരു സര്‍ജറിയുടെ പൂര്‍ണ്ണമായ റിസള്‍ട്ട് കിട്ടുവാന്‍ ഏകദേശം ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ പിടിക്കും, കൃത്യമായ പരിചരണം ഇതിന് ആവശ്യമാണ്, മരുന്നുകള്‍ കഴിക്കുക, വ്യായാമം ചെയ്യുക, ഭക്ഷണം ശ്രദ്ധിക്കുക, ക്ലീനിംഗ്, വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്, ഇതെല്ലാം നമ്മള്‍ ശ്രദ്ധിക്കണം.

ഇവിടെ പലരും സര്‍ജറി കഴിഞ്ഞാല്‍ എല്ലാം ആയി എന്ന ധാരണയില്‍ ചാടിത്തുള്ളി നടക്കുന്നതാണ് കാണാറ്, ഇനി വജൈന പ്ലസ് സര്‍ജറി ചെയ്യുന്നവര്‍ കാലാകാലം ഡെമോ ഉപയോഗിച്ചാല്‍ മാത്രമേ ഹോള്‍ നിലനില്‍ക്കുകയുള്ളൂ. കുടലെടുത്ത വെക്കുന്ന സര്‍ജറി ഏകദേശം ഒരു വര്‍ഷം വരെ എങ്കിലും ഡെമോ ഉപയോഗിക്കണം ഇല്ലായെങ്കില്‍ സ്റ്റാര്‍ട്ടിംഗ് ഭാഗം ചുരുങ്ങി പോവുകയും ഉള്ളിലേക്കുള്ള ഹോള്‍ ഒരിക്കലും അടയുകയും ഇല്ല, ( സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു ) സെക്‌സ് ചെയ്യുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല, ഇനി എല്ലാ ശരീരത്തിലും സര്‍ജറികള്‍ ചെയ്യുമ്ബോള്‍ ഒരുപോലെ ആയിരിക്കും എന്ന് നമുക്ക് പറയാന്‍ പറ്റില്ല.

കണ്‍സള്‍ട്ടിങ് ഡോക്ടറെ കാണുമ്ബോള്‍ അവര്‍ വരച്ചുകാണിക്കുന്ന ചിത്രം പോലെ ഒരിക്കലും ഒരു വെജൈന കിട്ടില്ല 100ല്‍ ഒന്നോ രണ്ടോ ശതമാനം ആളുകള്‍ക്ക് മാത്രമാണ് അത്രയും ഭംഗിയോടെ കൂടിയുള്ള വെജൈന കിട്ടുന്നത്, കാരണം ചുമരില്‍ ചിത്രം വരയ്ക്കുന്നത് പോലെയല്ല അത്ര എളുപ്പമല്ല. മനുഷ്യശരീരത്തില്‍ കീറിമുറിച്ച്‌ ഒരു പുതിയ ഭാഗം ഉണ്ടാക്കിയെടുക്കുന്നത് ശരീരം എന്നു പറയുന്നത് ഇലാസ്റ്റിക് ആണ് അത് മൂവ് ചെയ്യുമ്ബോള്‍ തയ്യലുകള്‍ പൊട്ടാം ഷേപ്പ് കള്‍ക്ക് വ്യത്യാസം വരാം ഇതെല്ലാം അറിഞ്ഞുകൊണ്ട് നമ്മള്‍ കൃത്യമായ പരിചരണം നടത്തിയിരിക്കണം, ആരും ആരെയും നിര്‍ബന്ധിച്ച്‌ സര്‍ജറി ചെയ്യാറില്ല എന്നാണ് എന്റെ അറിവ്, പലരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച്‌ സര്‍ജറികള്‍ ചെയ്യുന്നു അതിന്റെ ഏറ്റക്കുറച്ചിലുകള്‍ അവരവര്‍ തന്നെ പരിഹരിച്ച്‌ മുന്നോട്ടുപോകാന്‍ ശ്രമിക്കണം.

സര്‍ജറിക്കു മുന്നേ ഇത്തരം കാര്യങ്ങള്‍ സര്‍ജന്‍ നമ്മെളെ അറിയിച്ചിരിക്കണം, ഏകദേശം ഒരു മാസം വരെ നമ്മുയുടെ മൈന്‍ഡ് ഇതുമായി പൊരുത്തപ്പെടാന്‍ ടൈം എടുക്കും, നമ്മള്‍ നമ്മളെ കൂടുതല്‍ ഇഷ്ടപ്പെടാനും സന്തോഷിക്കാനും ശ്രമിച്ചു കൊണ്ടേ ഇരിക്കണം. സര്‍ജറി കഴിഞ്ഞ് നമ്മള്‍ ഏതെങ്കിലും മേഖല തിരഞ്ഞെടുത് ഇതില്‍ ബിസി ആകുമ്ബോള്‍ നമുക്ക് അനാവശ്യമായ ചിന്തകളൊന്നും തന്നെ വരില്ല. ജീവിതത്തെപ്പറ്റി കൂടുതല്‍ കാഴ്ചപ്പാടുകള്‍ ഉള്ളവരുമായിട്ടു ചങ്ങാത്തം കൂടി നമ്മുടെ ജീവിതത്തിന് അര്‍ത്ഥം ഉണ്ടാക്കാന്‍ ശ്രമിക്കുക, സര്‍ജറി ചെയ്യുന്നതും ചെയ്യാത്തതും ഒരു വ്യക്തിയുടെ വ്യക്തിപരമായ താല്‍പര്യം മാത്രമാണ്, കൃത്യമായ മാര്‍ഗ്ഗരേഖ സ്വീകരിച്ചുകൊണ്ട് സര്‍ജറിയെ സമീപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button