KeralaLatest NewsNews

ആര്‍.എസ്.എസിനേയും പൊലീസിനേയും വിമര്‍ശിച്ച് പോസ്റ്റിട്ടു: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് നാളെ ആയുധങ്ങളടക്കം ശേഖരിച്ച് അവയുമായി പ്രകടനത്തിനെത്താൻ ആർ.എസ്.എസ് പ്രവർത്തകർക്ക് ഫോണും, സോഷ്യൽ മീഡിയയും ഒഴിവാക്കി നേതാക്കൾ നേരിട്ട് നിർദ്ദേശം കൊടുക്കുന്നു എന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്.

കട്ടപ്പന: ആര്‍.എസ്.എസിനേയും പൊലീസിനേയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഐ.പി.സി 153 എ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ഉസ്മാനെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

ആര്‍.എസ്.എസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയുള്ള മാധ്യമ വാര്‍ത്ത ഷെയര്‍ ചെയ്ത് പൊലിസിനേയും ആര്‍.എസ്.എസിനേയും വിമര്‍ശിച്ച് ഉസ്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന്റെ പേരിലാണ് കേസ് എന്നാണ് വിവരം.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സംസ്ഥാനത്ത് നാളെ ആയുധങ്ങളടക്കം ശേഖരിച്ച് അവയുമായി പ്രകടനത്തിനെത്താൻ ആർ.എസ്.എസ് പ്രവർത്തകർക്ക് ഫോണും, സോഷ്യൽ മീഡിയയും ഒഴിവാക്കി നേതാക്കൾ നേരിട്ട് നിർദ്ദേശം കൊടുക്കുന്നു എന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്.. പ്രശ്‌നരഹിതമായ സ്ഥലങ്ങളിൽപ്പോലും കലാപങ്ങളുണ്ടാക്കാനുള്ള നീക്കമാണ് ആര്.എസ്.എസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പറയുന്നത് പോപുലർ ഫ്രണ്ടല്ല..
സംസ്ഥാന ഇൻ്റലിജൻസ് ആണ്..

സിപിഎം കൊലപ്പെടുത്തിയ ജയകൃഷ്ണൻ്റെ അനുസ്മരണത്തിന്, അഞ്ചുനേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ലെന്നും, ബാങ്കുവിളിയും കേൾക്കില്ലെന്നും മുസ്‌ലിംകൾക്ക് നേരെ വിഷംചീറ്റിയ വർഗീയഭ്രാന്തന്മാർ, ഈ കലാപ ഒരുക്കത്തിലും ലക്ഷ്യംവെയ്ക്കുന്നത് മുസ്‌ലിംകളെ ആയിരിക്കുമെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും.. ഈ കലാപ ഒരുക്കങ്ങളെല്ലാം കണ്ടിരിക്കുമ്പോ നമ്മുടെ നാട്ടിലെ പോലീസിൻ്റെയും, പൊതുബോധത്തിൻ്റെയും അണ്ണാക്കിൽ പലതവണ നമ്മൾ കണ്ടതുപോലെ പഴംതിരുകി വെച്ചിരിക്കുകയാണ്..

Read Also: 5000 പായ്ക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി : ഒരാൾക്കെതിരെ കേസ്

ഒരുപക്ഷേ ആർ.എസ്.എസ് കലാപംതന്നെ നടത്തിയാലും ഇതുതന്നെയായിരിക്കും അവരുടെ നിലപാട്.. ഒടുവിൽ ഏതെങ്കിലും ഭാഗത്തുനിന്നും പ്രതിരോധമുണ്ടായാൽ അപ്പോ സങ്കിയുടെ അമ്മയുടെ കണ്ണീരും, നാടിൻ്റെ സമാധാനത്തിൻറെ വെണ്ണീറും പറഞ്ഞുള്ള മോങ്ങലുകളുടെ ഘോഷയാത്രയുമായി വരവായിരിക്കും ഈപ്പറഞ്ഞ ആളുകൾ എല്ലാവരുംകൂടി..
സമാധാനം വേണമെങ്കിൽ എല്ലാവർക്കും വേണം..

ഇല്ലെങ്കിൽ ആർക്കുംവേണ്ട എന്ന് തീരുമാനിക്കുക മാത്രമാണ് ഇങ്ങനെ ഒരുവിഭാഗത്തെ ലക്ഷ്യംവെച്ച് നിരന്തരം അക്രമണഭീഷണി മുഴക്കുന്ന സങ്കികൾ ഒരുവശത്തും, അതിനോട് പൂർണ്ണമായി സഹകരിച്ച് മിണ്ടാതിരിക്കുന്ന പൊതുബോധം ഒരുവശത്തും, ഇതൊക്കെ കണ്ടാലും നിസ്സംഗമായി നിൽക്കുന്ന പോലീസും ഭരണകൂടവും മറ്റൊരുവശത്തും നിൽക്കുമ്പോ ഇതിൻ്റെയൊക്കെ നടുവിൽ നിൽക്കുന്ന മുസ്ലിംകളുടെ മുന്നിലുള്ള ഏകവഴി..

shortlink

Post Your Comments


Back to top button