കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവതി പിടിയിൽ. തട്ടിയെടുത്ത നവജാതശിശുവിനെ തിരിച്ചു കിട്ടിയതില്‍ നിര്‍ണായകമായത് ടാക്‌സി ഡ്രൈവറുടെ ഇടപെടലാണ്. തട്ടിയെടുത്ത കുഞ്ഞുമായി നഗരത്തിലെ ഹോട്ടലില്‍ എത്തുകയും അവിടെ നിന്നും കൊച്ചിയിലേയ്ക്ക് കടക്കാനും ശ്രമിച്ച യുവതിയെ പിടികൂടാൻ കഴിഞ്ഞത് ടാക്‌സി ഡ്രൈവർ അലക്സിന്റെ ഇടപെടലാണ്.
read also: ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: ചാവക്കാട് സ്വദേശി പിടിയിൽ
ഇവര്‍ക്കൊപ്പം ഒരു ആണ്‍കുട്ടിയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കുഞ്ഞുമായി ഹോട്ടലില്‍ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാന്‍ ഒരു ടാക്‌സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഒരുനവജാത ശിശുവിനെ കൊണ്ടു കൊച്ചി അമൃതയിലേയ്ക്ക് പോകാനായി സമീപത്തെ ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നും അലക്‌സിന്റെ ടാക്‌സി വിളിച്ചു വരുത്തി. എന്നാൽ സംശയം തോന്നിയ അലക്സ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ഒരു നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം ഹോട്ടല്‍ മാനേജറേ അറിയിച്ചു. തുടർന്ന് മാനേജര്‍ പൊലീസിനേ വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടന്‍ ഹോട്ടലില്‍ എത്തിയ പൊലീസ് സംഘം കുഞ്ഞിനെ വീണ്ടെടുക്കുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറി. കളമശ്ശേരി സ്വദേശിനിയായ നീതു ആണ് പോലീസ് കസ്റ്റഡിയിലായത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറയുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
Post Your Comments