ദുബായ്: സൈബർ നിയമങ്ങൾ കടുപ്പിച്ച് യുഎഇ. ക്രിപ്റ്റോ കറൻസിയുടെ പ്രചാരണം നടത്തിയാൽ 2 കോടി രൂപ വരെ പിഴ ഈടാക്കുന്നത്. ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് നടത്തിയാൽ അഞ്ചു വർഷം തടവോ അരക്കോടി രൂപ മുതൽ രണ്ടു കോടി രൂപവരെ പിഴയോ ചിലപ്പോൾ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. ഓൺലൈൻ സുരക്ഷാ നിയമം 48-ാം വകുപ്പ് പ്രകാരമാണ് ക്രിപ്‌റ്റോ കറൻസി പ്രചാരണം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കിയത്.
അതേസമയം അപകടത്തിൽപ്പെടുന്നവരുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചാൽ പരമാവധി ഒരു കോടി രൂപവരെ പിഴയും ആറുമാസം തടവും ലഭിക്കുമെന്നും യുഎഇയുടെ പുതിയ സൈബർ നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിലോ ദുരന്തത്തിലോപ്പെട്ടവരുടെ ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ സ്വകാര്യമായോ പൊതുവായോ ഇലക്ട്രോണിക് മാദ്ധ്യമമോ കംപ്യൂട്ടറോ ഉപയോഗിച്ച് പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ ലഭിക്കും. ഒരു വർഷം തടവും കുറഞ്ഞത് അരക്കോടി രൂപമുതൽ പരമാവധി ഒരുകോടിവരെ പിഴയും ചിലപ്പോൾ രണ്ടും ഒരുമിച്ചും ലഭിക്കുന്നതാണ്.
Post Your Comments