ഡൽഹി: പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം ഫിറോസ്പുരിൽ കർഷകർ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് യാത്ര തടസ്സപ്പെട്ടത് വളരെ സങ്കടകരവും നിര്‍ഭാഗ്യകരവുമാണെന്ന് യൂസഫലി ട്വിറ്ററിൽ കുറിച്ചു.
‘പഞ്ചാബിൽ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് യാത്ര തടസ്സപ്പെട്ടത് വളരെ സങ്കടകരവും നിര്‍ഭാഗ്യകരവുമാണ്. നമ്മുടെ രാജ്യത്തെ തുടർന്നും നയിക്കാനും വരും തലമുറയ്ക്ക് സമൃദ്ധിയുണ്ടാകാനും പ്രധാനമന്ത്രിയ്ക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും ലഭിക്കാൻ ഞങ്ങൾ പ്രത്യേക പ്രാർഥനകൾ സംഘടിപ്പിച്ചു’. യൂസഫലി ട്വിറ്ററിൽ കുറിച്ചു.
ബുധനാഴ്ചയാണ് കർഷകരുടെ റോഡ് ഉപരോധത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 20 മിനിറ്റോളം റോഡിൽ കുടുങ്ങിയത്. തുടർന്ന് അദ്ദേഹം റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയായിരുന്നു. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണെന്നും സംഭവത്തിൽ പഞ്ചാബ് പോലീസിന് വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
It was very sad & unfortunate that our Hon’ble PM Shri @narendramodi ji’s road travel was disturbed in Punjab. We have conducted special prayers for our PM to grant good health & long life to continue to lead our country & for the prosperity of our future generation @PMOIndia
— Yusuffali M. A. (@Yusuffali_MA) January 6, 2022
Post Your Comments