Latest NewsKeralaIndia

ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ സർക്കാർ തന്നെയാണ് ഉത്തരവാദി: കെകെ രമ

ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം.

കോഴിക്കോട്: ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെകെ രമ എംഎൽഎ. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതെന്ന് രമ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇന്ന് വൈകുന്നേരം അവർ നേരിട്ട ആക്രമണം കണ്ടു നിൽക്കാനാവില്ല. എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേത് ? ഒരു സ്ത്രീയും അഭിമുഖീകരിക്കാൻ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ഇന്ന് അവർ ഏറ്റുവാങ്ങിയത്.

നിരന്തരമായി അക്രമിക്കപ്പെടുമ്പോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ആഭ്യന്തര വകുപ്പിന്നും പോലീസിന്നും കഴിയാത്തതെന്തുകൊണ്ടാണ് ? ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം.
ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ സർക്കാർ തന്നെയാണ് ഉത്തരവാദി.അഭിഭാഷകയും കോളജ് അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണി നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇന്ന് വൈകുന്നേരം അവർ നേരിട്ട ആക്രമണം കണ്ടു നിൽക്കാനാവില്ല. എന്തൊരവസ്ഥയാണ് നമ്മുടെ നാടിന്റേത് ?

read also: ‘സ്ത്രീകളും ദലിതരും നിരന്തരം അക്രമിക്കപ്പെടുകയാണ് ‘ താൻ കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി

ഒരു സ്ത്രീയും അഭിമുഖീകരിക്കാൻ പാടില്ലാത്ത ആക്രമണവും വേദനയുമാണ് ഇന്ന് അവർ ഏറ്റുവാങ്ങിയത്.
നിരന്തരമായി അക്രമിക്കപ്പെടുമ്പോഴും ബിന്ദു അമ്മിണിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ ആഭ്യന്തര വകുപ്പിന്നും പോലീസിന്നും കഴിയാത്തതെന്തുകൊണ്ടാണ് ? ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിടിപ്പുകേടല്ലാതെ മറ്റൊന്നുമല്ല കാരണം.
ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ സർക്കാർ തന്നെയാണ് ഉത്തരവാദി.

read also: കോഴിക്കോട് ബീച്ചിൽ ബിന്ദു അമ്മിണിക്ക് യുവാവിന്റെ മർദ്ദനം

ജനാധിപത്യബോധ്യമുള്ള മുഴുവൻ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്.
കെ.കെ രമ.

അതേസമയം ഇന്നലെ കോഴിക്കോട് ബീച്ചിൽ വെച്ച് വാഹന തർക്കം മൂലം യുവാവുമായി അടിപിടി കൂടുന്ന ബിന്ദു അമ്മിണിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിന്റെ മുണ്ടുരിഞ്ഞ്‌ ഓടയിലെറിഞ്ഞതും അയാളുടെ മൊബൈൽ തല്ലിപ്പൊട്ടിച്ചതും വീഡിയോയിൽ കാണാം. ഇരുവരും തമ്മിൽ പരസ്പരം ആക്രമിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button