തിരുവനന്തപുരം: കേരളത്തില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിനേയും എസ്ഡിപിഐയേയും ഉന്മൂലനം ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ന്യൂനപക്ഷ കമ്മിഷന്‍ ദേശീയ ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു . തൊണ്ണൂറുകളില്‍ അന്നത്തെ ഭീകരസംഘടനയെ നേരിട്ടതുപൊലെ ജനകീയ അഭിപ്രായം രൂപീകരിച്ചും ജനകീയപ്രക്ഷോഭങ്ങള്‍ നടത്തിയും ഭീകരവാദത്തിനെതിരെ പോരാട്ടം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജനുവരി 15,16,17 തിയതികളില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ റാലിയും പൊതുയോഗങ്ങളും നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘായുസിനായി രുദ്രയാഗം
‘സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും ഉന്‍മൂലന സിദ്ധാന്തത്തിന്റെ വക്താക്കളാണ്. അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും അതുകൊണ്ടാണ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകികളെ പിടികൂടാത്തത്’ , ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.
അതേസമയം, കെ.റെയില്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാനാകില്ലെന്നും ബംഗാളില്‍ നാനോ നിര്‍മിക്കാന്‍ ശ്രമിച്ച അവസ്ഥയാവും ഉണ്ടാകുകയെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
Post Your Comments