ബിന്ദു അമ്മിണിക്കെതിരെയുള്ള ആക്രമണത്തില്‍ ബിന്ദുവിന് അക്യദാർഢ്യവുമായി ‘ഭൂമാതാ ബ്രിഗേഡ്’ എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപക തൃപ്തി ദേശായി രംഗത്ത്. തങ്ങൾ എപ്പോഴും കൂടെയുണ്ടെന്നാണ് തൃപ്തി ദേശായി ബിന്ദു അമ്മിണിയോട് പറഞ്ഞിരിക്കുന്നത്. നേരത്തെ, കെ.കെ. രമ എംഎല്‍എയും സർക്കാരിനെ വിമർശിച്ചും ബിന്ദു അമ്മിണിക്ക് ബിന്ദു പ്രഖ്യാപിച്ചും രംഗത്ത് വന്നിരുന്നു. ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും പിടിപ്പുകേടുകൊണ്ടാണ് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നതെന്നും ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ തന്നെയാണ് കെ.കെ. രമ പ്രതികരിച്ചു.
Also Read:ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം : രണ്ടുപേര്‍ക്ക് പരിക്ക്
സർക്കാർ ദയവു ചെയ്തു ഇതിൽ മൗനം പാലിക്കരുതെന്നും ഈ മൗനം ഭീകരമാണെന്നും ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി പ്രതികരിച്ചു. എന്ത് നിയമ സുരക്ഷയാണ് ഈ കേരളത്തിൽ ഒരു സ്ത്രീക്കുള്ളതെന്ന് ചോദിച്ച ജസ്ല, സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളതെന്നും ചൂണ്ടിക്കാട്ടി. ബിന്ദു അമ്മിണിക്ക് നീതി കൊടുക്കണമെന്നും ജസ്ല തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
തങ്ങൾക്ക് അനഭിമതരായ മനുഷ്യരെ, പ്രത്യേകിച്ച് ഒരു ദളിത് സ്ത്രീയെ തെരുവിലിട്ട് തല്ലാനുള്ള സ്വാതന്ത്ര്യം തങ്ങൾക്കുണ്ടെന്ന് ചിന്തിക്കും വിധം ഹൈന്ദവവർഗ്ഗീയതയ്ക്ക് ഇവിടെ വേരോട്ടമുണ്ടെന്നുള്ളത് ഭയക്കേണ്ട കാര്യം തന്നെയാണെന്ന് ദീപ നിഷാന്തും പ്രതികരിച്ചു. നിരന്തരം ഒരു സ്ത്രീ തെരുവിൽ ആക്രമിക്കപ്പെടുമ്പോൾ അവർക്ക് സുരക്ഷയൊരുക്കേണ്ടത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണ്. ആക്ഷൻ ഹീറോ ബിജുവിലെ ചീഞ്ഞ ഡയലോഗും വെച്ച് ഫേസ്ബുക്കിൽ ട്രോളുണ്ടാക്കിക്കളിക്കലല്ല പോലീസിൻ്റെ പണിയെന്ന് ബോധ്യമാക്കിക്കൊടുക്കണമെന്നും ദീപ പരിഹസിച്ചു.
Post Your Comments