കംപ്യൂട്ടര്‍ ഉപയോഗം മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ദീര്‍ഘനേരം കംപ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്നവര്‍ക്ക് കണ്ണ്, പുറംഭാഗം, കൈ, കാല്‍ എന്നിവയ്‌ക്കൊക്കെ വേദനയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ അനുഭവപ്പെടാറുണ്ട്. പ്രധാനമായും കീബോര്‍ഡ്, മൗസ് എന്നിവയുടെ ഉപയോഗമാണ് ഇത്തരം പ്രശ്‌നങ്ങളുടെ കാരണം. ഇപ്പോഴിതാ, മൗസ് ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്ന ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
കൈത്തണ്ടയിലെ തഴമ്പ്- സ്ഥിരമായി മൗസ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്‌നമാണിത്. ഇത് പരിഹരിക്കാന്‍, മൗസ് ഉപയോഗം രണ്ടു കൈകളിലുമായി മാറുക എന്നതാണ്. ഉദാഹരണത്തിന് ഇപ്പോള്‍ വലത് കൈ കൊണ്ടാണ് മൗസ് ഉപയോഗിക്കുന്നതെങ്കില്‍ കുറച്ചുകാലം ഇടതുകൈ കൊണ്ട് ഉപയോഗിച്ച് ശീലിക്കുക. നവീന മൗസുകള്‍(എര്‍ഗണോമിക്) ഉപയോഗിക്കുന്നതും റിസ്റ്റ് പാഡുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
Read Also : ഒമിക്രോൺ വ്യാപനം : ഗ്രാമി അവാർഡ് നിശ മാറ്റിവെച്ച് സംഘാടകർ
കൈമുട്ടിലെ വേദന- ഈ പ്രശ്‌നം പരിഹരിക്കാന്‍ ജോലി ചെയ്യുന്ന രീതിയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. കൈമുട്ട് ഡെസ്‌ക്കിനേക്കാള്‍ താഴ്‌ന്ന് ഇരിക്കാന്‍ ശ്രദ്ധിക്കണം. കീബോര്‍ഡിലേക്ക് കൈകള്‍ നേരേ പിടിക്കണം. കൈമുട്ട് 30 ഡിഗ്രി താഴ്ന്ന് ഇരിക്കുകയും വേണം.
കൈവേദന- മൗസ് ഉപയോഗം മൂലമുള്ള കൈവേദന ഒഴിവാക്കാന്‍ ഡെസ്‌കില്‍ കൈ അമര്‍ത്തിവെച്ച് മൗസ് ഉപയോഗിക്കരുത്. അതുപോലെ ഒരേ പൊസിഷനില്‍ ദീര്‍ഘനേരം മൗസില്‍ പിടിച്ചിരിക്കരുത്.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാ വീഴ്ച : ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
കഴുത്തിന് വേദന- മൗസ് ഉള്‍പ്പടെയുള്ള കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യപ്രശ്‌നമാണിത്. നേരെ നിവര്‍ന്ന് ഇരുന്ന് കംപ്യൂട്ടര്‍ ഉപയോഗിച്ചാല്‍ തന്നെ ഈ പ്രശ്‌നം മാറും. ഒരുകാരണവശാലും മുന്നോട്ട് ചരിഞ്ഞ് ഇരിക്കരുത്. ഒറ്റയിരുപ്പില്‍ ജോലി ചെയ്യരുത്. ഒന്നു-രണ്ടു മണിക്കൂറിനിടയില്‍ ഒരു തവണയെങ്കിലും എഴുന്നേറ്റ് അല്‍പ്പം നടക്കണം.
Post Your Comments