മുംബൈ: 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത് 18,466 കോവിഡ് കേസുകൾ. ഇതിൽ 16,860 കേസുകളും മുംബൈ നഗരത്തിൽ തന്നെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 9,665 പേർക്കും കോവിഡ് ലക്ഷണങ്ങൾ ഒന്നുമില്ല. സംസ്ഥാനത്ത് പുതുതായി 20 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് അധികാരികൾ പറഞ്ഞു.
കോവിഡ് കേസുകൾ 20,000 മുകളിൽ റിപ്പോർട്ട് ചെയ്താൽ മുംബൈയിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മേയർ കിഷോരി പെഡ്നേക്കർ അറിയിച്ചു. മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച സ്ഥിരീകരിച്ച 75 ഒമിക്രോൺ കേസുകളിൽ നാല്പതും സ്ഥിതികരിച്ചത് മുംബൈയിലാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന 1900 ഒമിക്രോൺ കേസുകളിൽ 500 സ്ഥിരീകരിച്ചിരിക്കുന്നത് മുംബൈയിലാണ്.
ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കർണാടകയിൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. വെള്ളിയാഴ്ച മുതൽ കർഫ്യൂ പ്രാബല്യത്തിൽ വരും. രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾ, ഹോട്ടലുകൾ എന്നിവ തുറന്നു പ്രവർത്തിക്കുമെന്ന് സർക്കാർ പറഞ്ഞു.
Post Your Comments