ചണ്ഡിഗഡ്: പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയിൽ സുരക്ഷാ വീഴ്ച. പഞ്ചാബ് സര്‍ക്കാരിന്റെ സുരക്ഷ വീഴ്ചയെ തുടർന്ന് പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന റാലി റദ്ദാക്കി. ഫ്ളൈഓവറിൽ 20 മിനിറ്റോളം ആയിരുന്നു പ്രധാനമന്ത്രിയുടെ വാഹനം കുടുങ്ങിക്കിടന്നത്. സംഭവത്തിൽ അധികൃതരോട് രോഷം മറച്ച് വെയ്ക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബട്ടിന്‍ഡ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം അവിടെയുണ്ടായിരുന്ന സംസ്ഥാന സർക്കാർ അധികൃതരോട് പ്രധാനമന്ത്രി തന്റെ എതിർപ്പ് അറിയിച്ചുവെന്ന് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
Also Read:അനുവാദമില്ലാതെ ഫോട്ടോയെടുത്താൽ 500,000 ദിർഹം പിഴ: പുതിയ സൈബർ നിയമവുമായി യുഎഇ
ബട്ടിന്‍ഡ എയര്‍പോര്‍ട്ടില്‍ ഞാന്‍ ജീവനോട് തിരികെ എത്തിയതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് എന്റെ നന്ദി അറിയിക്കുക എന്നായിരുന്നു അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥരെ അറിയിച്ചത്. പഞ്ചാബില്‍ റോഡ് മാര്‍ഗമുള്ള യാത്രയ്ക്കിടെ കര്‍ഷകരെന്ന്
അവകാശപ്പെട്ട് പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വഴി തടയുകയും തുടർന്ന് 20 മിനിറ്റോളം പ്രധാനമന്ത്രിയുടെ വാഹനം നിരത്തിൽ പിടിച്ചിടുകയും ചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ റാലി റദ്ദാക്കി തിരികെ പോവുകയായിരുന്നു.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇത് പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, സംഭവത്തിൽ സുരക്ഷാ വീഴ്ച ഒന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ സുരക്ഷയും ഒരുക്കിയതായിരുന്നുവെന്നും പഞ്ചാബ് സർക്കാർ പറയുന്നു.
Post Your Comments