Latest NewsSaudi ArabiaNewsInternationalGulf

ഹറം പള്ളിയിൽ ദിവസവും 1.35 ലക്ഷം പേർക്ക് പ്രവേശനത്തിന് അനുമതി നൽകും: ഹജ്, ഉംറ മന്ത്രാലയം

മക്ക: ഹറം പള്ളിയിൽ ദിവസവും 1.35 ലക്ഷം പേർക്ക് പ്രവേശനത്തിന് അനുമതി നൽകുമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഹറം പള്ളിയിൽ ഉംറയ്ക്കും പ്രാർഥനയ്ക്കുമായി ദിവസേന 1.35 ലക്ഷം പേർക്കാണ് അനുമതി നൽകുന്നത്. 64,000 പേർക്കു ഉംറയ്ക്കും 71,000 പേർക്കു പ്രാർഥനയ്ക്കുമുള്ള അനുമതിയാണ് നൽകുന്നത്.

Read Also: മോറിസ് കോയിന്‍ തട്ടിപ്പ്, കേരളത്തില്‍ ഇഡി റെയ്ഡ് നടത്തിയത് പാലക്കാട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളില്‍

അതേസമയം മദീനയിലെ പ്രവാചക പള്ളിയായ മസ്ജിദുന്നബവി സന്ദർശിക്കാൻ ദിവസേന 15,000 പേർക്കാണ് അനുമതി നൽകുക. ഇതിൽ 7000 പേർക്കു പ്രവാചകന്റെ കബറിടവും സന്ദർശിക്കാം. ഇസ്ലാമിക കലണ്ടർ പ്രകാരം ഈ വർഷം ഇതുവരെ 2 കോടി ആളുകൾ മക്ക ഹറം പള്ളി സന്ദർശിച്ചു. മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കാൻ 25 ലക്ഷത്തിലധികം പേർക്കാണ് അനുമതി ലഭിച്ചത്.

Read Also: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് അബുദാബി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button