Latest NewsIndiaNews

കോടികളുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി ഇന്ന് പഞ്ചാബില്‍

ചണ്ഡീഗഡ് : വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടാൻ പ്രധാനമന്ത്രി ഇന്ന് പഞ്ചാബിലെ ഫിറോസ്പൂരിലെത്തും. ഈ സാഹചര്യത്തിൽ പഞ്ചാബിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 10,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.

42,750 കോടിയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കുക. ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേ, പിജിഐ സാറ്റ്‌ലൈറ്റ് സെന്റർ, അമൃത്സർ-യുന സെക്ഷന്റെ വികസനം, മുകേറിയൻ- തൽവാറ റെയിൽവേ ലൈൻ എന്നിവയ്‌ക്ക് അദ്ദേഹം തറക്കല്ലിടും. കപൂർത്തലയിലും ഹോഷിയാപൂരിലും രണ്ട് മെഡിക്കൽ കോളേജുകളുടെ ശിലാസ്ഥാപനവും നടക്കും.

Read Also  :  രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി: ഇത്രയും പകരുന്ന വൈറസ് ലോകം കണ്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

കൂടാതെ, പഞ്ചാബിലെ മൂന്ന് പട്ടണങ്ങളിൽ പുതിയ സാറ്റ്ലൈറ്റ് സെൻററിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഫിറോസ്പൂരിലെ 100 കിടക്കകളുള്ള പിജിഐ സാറ്റലൈറ്റ് സെന്റർ, 490 കോടി രൂപ ചെലവിലാണ് നിർമ്മിക്കുക. ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി, ന്യൂറോ സർജറി, ഒബ്സ്റ്റെട്രിക്സ് & ഗൈനോക്കോളജി, പീഡിയാട്രിക്സ്, ഒഫ്ത്തമോളജി, ഇഎൻടി, സൈക്യാട്രി-ഡ്രഗ് ഡി-അഡിക്ഷൻ എന്നീ സൗകര്യങ്ങളും ഇവിടുണ്ടാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button