പാരിസ്: ഫ്രാൻസിൽ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം കണ്ടെത്തി. ഐ.എച്ച്.യു’ എന്നാണ് ഏറ്റവും പുതിയ വൈറസിന്റെ ഈ വകഭേദത്തിന് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്.ബി.1.640.2 എന്നും ഈ വൈറസ് അറിയപ്പെടുന്നു. മെഡ്ക്സിവ് എന്ന പത്രമാണ് ഫ്രാൻസിൽ ആദ്യമായി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഏകദേശം പന്ത്രണ്ട് കേസുകൾ ഇതുവരെ ഫ്രാൻസിൽ കണ്ടെത്തിക്കഴിഞ്ഞുവെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.
ഐ.എച്ച്.യു മെഡിറ്ററേൻ ഇൻഫെക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ആദ്യമായി രോഗബാധ കണ്ടെത്തിയ കാരണമാണ് ഐ.എച്ച്.യു’ എന്ന് ശാസ്ത്രജ്ഞർ ഇതിന് പേര് നൽകിയത്.
ഐ.എച്ച്.യുവിനെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് അധികൃതർ പുറത്തു വിട്ടിട്ടുള്ളത്. നിലവിലുള്ള റിപ്പോർട്ട് പ്രകാരം, 46 ജനിതക വകഭേദങ്ങൾ ഇതിലുണ്ട്. ഇത് കോവിഡിന്റെ ഏറ്റവും അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട വകഭേദമായ ഒമിക്രോണിനേക്കാൾ വളരെയധികമാണ്. അതിനാൽ, കൂടുതൽ അപകടകാരിയായിരിക്കും ഈ കോവിഡ് വകഭേദമെന്നാണ് ആരോഗ്യവിദഗ്ധർ കണക്കാക്കുന്നത്.
Post Your Comments