Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 2,585 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 2,585 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 375 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ചൊവ്വാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ഇന്ത്യയിലെ ഫാക്ടറികളിലെ തൊഴിലാളി സമരത്തിനു പിന്നില്‍ ചൈന, തൊഴിലാളികള്‍ക്ക് ചൈനീസ് സഹായം : ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

5,62,437 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,43,129 പേർ രോഗമുക്തി നേടി. 8,883 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 96 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 51,622,118 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: കോവിഡ് ബാധിക്കുന്നതിൽ ഭൂരിഭാഗം പേർക്കും സ്ഥിരീകരിക്കുന്നത് ഒമിക്രോൺ: സൗദി ആരോഗ്യ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button