ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ മരണത്തിന് ഇടയാക്കിയ എംഐ-17 വി5 ഹെലികോപ്റ്റര്‍ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. അപകട സമയത്ത് ഹെലികോപ്ടര്‍ താഴ്ന്നായിരുന്നു പറന്നിരുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രാമധ്യേ പെട്ടെന്ന് ഉണ്ടായ മേഘകൂട്ടത്തില്‍ നിന്ന് മാറി സഞ്ചരിക്കുന്നതിനായിരുന്നു ഇത്തരമൊരു തീരുമാനമെടുത്തത്. പ്രദേശത്തുള്ള റെയില്‍വേ ട്രാക്കിനെ പിന്തുടര്‍ന്നായിരുന്നു ഹെലികോപ്ടര്‍ സഞ്ചരിച്ചിരുന്നത്.
Read Also : ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യു
സംയുക്ത സൈനിക മേധാവിക്കൊപ്പമുണ്ടായിരുന്ന വിമാന ജീവനക്കാരെല്ലാം തന്നെ മാസ്റ്റര്‍ ഗ്രീന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പരിചയ സമ്പന്നരും ഭൂപ്രകൃതിയെ കുറിച്ച് അറിയാവുന്നവരുമായിരുന്നു. അതുകൊണ്ടു തന്നെയാണ് ഹെലികോപ്ടര്‍ മേഘക്കൂട്ടത്തില്‍ പെട്ടപ്പോള്‍ വിമാനം നിലത്തിറക്കാതെ താഴ്ന്ന് പറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇങ്ങനെ ചെയ്തപ്പോള്‍ കിഴുക്കാംതൂക്കായ മലനിരകളിലെ പാറയില്‍ ഇടിച്ച് അപകടം ഉണ്ടാകുകയായിരുന്നു. അപകടത്തിന് മുമ്പ് ഹെലികോപ്ടറില്‍ നിന്ന് സന്ദേശങ്ങളൊന്നും അടുത്തുള്ള സ്റ്റേഷനിലേക്ക് ലഭിച്ചിട്ടില്ലെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ എര്‍ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നേവി ഹെലികോപ്ടര്‍ പൈലറ്റും ഒരു ആര്‍മി ഉദ്യോഗസ്ഥനും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് ഇന്ന് വിശദീകരണം നല്‍കിയേക്കും. പ്രതിരോധമന്ത്രിക്ക് പുറമെ മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അപകടം സംബന്ധിച്ചുള്ള അന്വേഷണ വിവരങ്ങള്‍ ഇവര്‍ കൈമാറും.
Post Your Comments