ഛണ്ഡീഗഡ് : പൊതുസ്ഥലത്ത് പരസ്യമായി നമാസ് നടത്തി സാമുദായിക
ഐക്യം തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ രാജ്യസഭാ എംപി മുഹമ്മദ് അദീബിനെതിരെ കേസ് എടുത്ത് പൊലീസ്. ഗുരുഗ്രാമിലാണ് പൊതുസ്ഥലത്ത് മുഹമ്മദ് അദീബ് പരസ്യമായി നമാസ് നടത്തിയത്. ഇതിനെതിരെ ഹിന്ദു സംഘടനകള്‍ നല്‍കിയ പരാതിയിലാണ് മുന്‍ എംപിക്കെതിരെ പോലീസ് കേസ് എടുത്തത്. സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചതിനും, അനധികൃതമായി ഭൂമി കയ്യേറാന്‍ ശ്രമിച്ചതിനുമാണ് കേസ്.
Read Also : ഹറം പള്ളിയിൽ ദിവസവും 1.35 ലക്ഷം പേർക്ക് പ്രവേശനത്തിന് അനുമതി നൽകും: ഹജ്, ഉംറ മന്ത്രാലയം
ഹിന്ദു സംഘടനാ പ്രവര്‍ത്തകരായ ദിനേഷ് ഭാരതി, ഹിമ്മത്, വിക്കി കുമാര്‍ എന്നിവരാണ് അദീബിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. പൊതുസ്ഥലത്ത് നമാസ് നടത്തി പ്രദേശത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇതിന് പുറമേ നമാസ് നടത്തി ഭൂമി കയ്യേറാനും ശ്രമമുണ്ട്. ഏതാനും നാളുകളായി ഇത് തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.
സെക്ടര്‍ 40ലെ ഭൂമി ശ്മശാനമാണെന്ന് ദിനേഷ് ഭാരതി പറഞ്ഞു. ഇവിടെ മസ്ജിദ് പണിയണമെന്നാണ് അദീബ് അടക്കമുള്ളവര്‍ പറയുന്നത്. ഒരു മതത്തെയും തങ്ങള്‍ ലക്ഷ്യമിടുന്നില്ല. ഭൂമി കയ്യേറ്റവും, പൊതുസ്ഥലം ദുരുപയോഗം ചെയ്ത് സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെയുമാണ് തങ്ങള്‍ എതിര്‍ക്കുന്നത്. അദീബും സംഘവും ആളുകളെ തെറ്റിദ്ധരിപ്പിച്ച് സാമുദായിക ഐക്യം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments