ലണ്ടൻ: പാലസ്തീനികൾക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് ഹോളിവുഡ് താരം എമ്മ വാട്സൺ. ഹാരി പോട്ടർ എന്ന സിനിമയിലൂടെ ശ്രദ്ധേയമായ നായികയാണ് എമ്മ വാട്സൺ. പാലസ്തീൻ അനുകൂല റാലിയുടെ പഴയൊരു ചിത്രം, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു കൊണ്ടാണ് എമ്മ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ ‘ഐക്യദാർഢ്യം ഒരു ക്രിയയാണെന്ന് ‘ എമ്മ കുറച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം, ഗാസ മുനമ്പിൽ 11 ദിവസം ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിനു ശേഷം ‘ബാഡ് ആക്ടിവിസം കളക്ടീവ്’ പോസ്റ്റ് ചെയ്ത ചിത്രമാണ് എമ്മ പങ്കുവെച്ചത്. ഇതിനെ പിന്തുണച്ചു കൊണ്ട് ബെല്ല ഹദീദ്, സൂസൻ സാറൻഡൺ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു. എമ്മയുടെ പോസ്റ്റ് 10 ലക്ഷം പേരാണ് ലൈക്ക് ചെയ്തത്.
എന്നാൽ, ഇതിനെതിരെ പ്രതികരിച്ച് 89,000 പേർ രംഗത്ത് വന്നിട്ടുണ്ട്. എമ്മയുടെ പോസ്റ്റിന് ഇസ്രായേൽ നയതന്ത്ര പ്രതിനിധിയും പ്രതികരണം അറിയിച്ചിട്ടുണ്ട്. കാല്പനിക കഥകൾ ഹാരി പോട്ടറിലാകാമെന്നും, പക്ഷേ, ഇതൊന്നും യാഥാർത്ഥ്യത്തോട് ചേരില്ലെന്നും യു.എന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർഡാൻ ട്വീറ്റ് ചെയ്തു.
Post Your Comments