NattuvarthaLatest NewsKeralaNews

ബോർഡ്‌ ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധം : ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി

കണ്ണൂര്‍: കണ്ണൂർ യൂണിവേഴ്സിറ്റി ബോർഡ്‌ ഓഫ് സ്റ്റഡീസ് നിയമനത്തിലെ ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി. യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നിയമനമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 11 ന് രജിസ്ട്രാർ ഇൻ ചാർജ് ഇറക്കിയ ഉത്തരവ് ചട്ട വിരുദ്ധമെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്തുള്ള അപ്പീലിൽ ആണ് നിരീക്ഷണം. ബോർഡ്‌ ഓഫ് സ്റ്റഡീസ് അംഗങ്ങൾക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയക്കും. ജനവരി 17ന് വീണ്ടും കേസ് പരിഗണിക്കും.

Also Read : ഹറം പള്ളിയിൽ ദിവസവും 1.35 ലക്ഷം പേർക്ക് പ്രവേശനത്തിന് അനുമതി നൽകും: ഹജ്, ഉംറ മന്ത്രാലയം

കണ്ണൂര്‍ വിസി നിയമനത്തിനൊപ്പം തന്നെ വിവാദത്തിലായതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ നിയമനവും. വിവിധ വിഷയങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിരുന്നത് ചാൻസിലറായ ഗവര്‍ണറായിരുന്നു. പക്ഷേ അടുത്തിടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ മൂന്ന് മാസം മുൻപ് സിൻഡിക്കേറ്റ് തന്നെ നേരിട്ട് നിയമനം നടത്തി. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ആ അപേക്ഷ തള്ളി. ഡിവിഷൻ ബഞ്ചില്‍ അപ്പീലെത്തിയപ്പോള്‍ കോടതി ഗവര്‍ണറുടെ അഭിപ്രായം തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button