കോഴിക്കോട്: തകരാറില്ലാതെ സുഗമമായി ഗതാഗതം നടന്നിരുന്ന റോഡിൽ അറ്റകുറ്റപ്പണി നടത്തിയതിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മായനാട് മേഖലയിലെ ഒഴുക്കര റോഡിൽ അറ്റകുറ്റപ്പണി നടത്തിയതിന് കുന്ദമംഗലത്തെ ഓവർസിയർക്കും അസിസ്റ്റന്റ് എൻജിനീയർക്കുമെതിരെയാണ് മേലധികാരികൾ നടപടിയെടുത്തത്.
കുഴിയില്ലാത്ത റോഡിൽ അനാവശ്യമായി ടാറിങ് നടത്തിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരാതി നൽകാൻ തീരുമാനിച്ചു. സംഭവം ശ്രദ്ധയിൽ പെടുത്തിയതോടെ, പൊതുമരാമത്ത് മന്ത്രി ഇടപെട്ടാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. കുഴികളോ പൊട്ടലോ ഇല്ലാത്ത റോഡിൽ 17 മീറ്റർ ദൂരത്തിൽ ടാർ ചെയ്യുകയായിരുന്നു പിഡബ്ല്യുഡി ഉദ്യോഗസ്ഥർ. ഇത് നാട്ടുകാർ തടഞ്ഞതോടെ റോഡിലിട്ട ടാറും മെറ്റലും കരാറുകാർ മാറ്റി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സംഭവ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥന്മാരുമായി സംസാരിച്ചു. ഇതിനു ശേഷമായിരുന്നു നടപടി.
Post Your Comments