വളരെ എളുപ്പത്തിൽ സേമിയ ഇഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
സേമിയ- 2കപ്പ്
തൈര് -1കപ്പ്
പച്ചമുളക് – 3
ഇഞ്ചി – 1 കഷണം
കാരറ്റ് – ഒരു എണ്ണം ഗ്രേറ്റ് ചെയ്തത്.
മല്ലിയില -കുറച്ച്
ഉപ്പ് – ആവിശ്യത്തിന്
ബേക്കിംങ്ങ് സോഡ -1/4 ടീസ്പൂണ്‍
കടുക്, ഉഴുന്ന്, കടല പരിപ്പ് വറുത്തിടാൻ
Read Also : മന്ത്രി വിഎന്‍ വാസവന്‍ സഞ്ചരിച്ച വാഹനം പിക്ക്അപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം : ഗണ്‍മാൻ ആശുപത്രിയില്‍
തയ്യാറാക്കുന്ന വിധം
2 സ്പൂണ്‍ എണ്ണയൊഴിച്ച് സേമിയ വറുത്തെടുക്കുക. തൈരിൽ വറുത്ത സേമിയയും ബാക്കി ചേരുവകളും മിക്സ് ചെയ്യുക. അതിൽ കടുകും, കടലപ്പരിപ്പ്, ഉഴന്ന് വറുത്തിടുക. ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അത് 20 മിനുട്ട് സോക്ക് ചെയ്യാൻ വയ്ക്കുക. അതിനു ശേഷം 3, 4 സ്പൂണ്‍ വെള്ളവും മിക്സ് ചെയ്ത് ഇഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക.
Post Your Comments