Latest NewsKeralaNewsIndia

‘പള്ളികൾ രക്ഷിക്കാൻ രക്തസാക്ഷിയായ കുഞ്ഞിരാമൻ’: നുണക്കഥ ആവർത്തിച്ച സി.പി.എമ്മിനെ പൊളിച്ചടുക്കിയത് പി.ടി തോമസ്

കണ്ണൂർ: തലശ്ശേരിയില്‍ കള്ളുഷാപ്പിൽ വെച്ചുണ്ടായ അടിപിടിക്കിടെ മരണപ്പെട്ട യു കെ കുഞ്ഞിരാമന്റെ അമ്പതാം ചരമ വാര്‍ഷികദിനത്തിൽ കുഞ്ഞിരാമനെ ധീര രക്തസാക്ഷിയാക്കി വാഴ്ത്തി ഫേസ്‌ബുക്ക് പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയനെ അന്തരിച്ച എം.എൽ.എ പി.ടി തോമസിന്റെ പഴയ വാക്കുകൾ ഓർമിപ്പിച്ച് സോഷ്യൽ മീഡിയ. നിയമസഭയിലും പല വേദികളിലുമായി കുഞ്ഞിരാമനെ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പലതവണയായി വാഴ്ത്തിയ സാഹചര്യത്തിലായിരുന്നു പി.ടി തലശ്ശേരി കലാപത്തിന്റെ ‘ചരിത്രം’ പരിശോധിച്ചതും കേസ് റിപ്പോർട്ടിൽ രക്തസാക്ഷി പോയിട്ട്, കുഞ്ഞിരാമന്റെ പേരുപോലും ഉണ്ടായിരുന്നില്ല എന്ന് വെളിപ്പെടുത്തിയതും. സി.പി.എമ്മിന്റെ നുണകൾ പൊളിച്ചടുക്കുന്ന പി.ടി തോമസിന്റെ പഴയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

പി.ടി തോമസിന്റെ വാക്കുകൾ ഇങ്ങനെ:

‘നിയമസഭയിൽ പിണറായി വിജയൻ എന്നും ഒരു പ്രസംഗം പറയുമായിരുന്നു. തലശ്ശേരി കലാപം നടന്നപ്പോൾ മുസ്ലിം പള്ളികൾ രക്ഷിക്കാൻ ഞങ്ങടെ കുഞ്ഞിരാമൻ രക്തസാക്ഷി ആയി. എല്ലാ കമ്മ്യൂണിസ്റ്റ്കാരും ഇത് തന്നെയാണ് പറയുന്നത്. ഞാൻ ഇതിനെക്കുറിച്ച് ഒരു പഠനം നടത്തി. തലശ്ശേരി കലാപം നടന്ന സമയത്ത്, അതിനെ കുറിച്ച് ഒരു കമ്മീഷൻ ഉണ്ടായിരുന്നു. ജസ്റ്റിൻ വിധയത്തിൽ കമ്മീഷൻ. വിധയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ കുഞ്ഞിരാമന്റെ പേരില്ല. 30 ഓളം പള്ളികൾ തകർത്തതിൽ, 14 പള്ളികൾ തകർത്തത് കമ്മ്യൂണിസ്റ്റുകാർ ആണെന്നായിരുന്നു റിപ്പോർട്ടിൽ ഉള്ളത്. ആ സമയത്തെ പത്രങ്ങളൊക്കെ നോക്കി. അതിലൊന്നും പള്ളി സംരക്ഷിക്കാൻ കുഞ്ഞിരാമൻ രക്തസാക്ഷി ആയ കഥയില്ല.

Also Read:വിപണി മൂല്യം 3 ട്രില്യൺ : ലോകറെക്കോർഡ് സൃഷ്ടിച്ച് ആപ്പിൾ കമ്പനി

കലാപം കഴിഞ്ഞ് 3 മാസം കഴിഞ്ഞാണ് നിയമസഭ കൂടിയത്. അന്നത്തെ കൂത്തുപറമ്പ് എം.എൽ.എ ആയിരുന്നു ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. കലാപം കഴിഞ്ഞ് ആദ്യം കൂടുന്ന സഭയിൽ പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ കലാപത്തിൽ രക്തസാക്ഷിയായ കുഞ്ഞിരാമനെ കുറിച്ച് പറയേണ്ടതല്ലേ? അന്ന് കുഞ്ഞിരാമനെ കുറിച്ച് മാത്രം പിണറായി മിണ്ടിയില്ല. മുസ്ലിം പള്ളികൾ സംരക്ഷിക്കാൻ വേണ്ടി രക്തസാക്ഷിയായ കുഞ്ഞിരാമനെ കുറിച്ച് അന്ന് പിണറായി എന്താ ഒന്നും മിണ്ടാഞ്ഞത്? തലശ്ശേരി കലാപം കഴിഞ്ഞ് കുറേനാൾ കഴിഞ്ഞ് കൂത്തുപറമ്പിൽ വെച്ച് കള്ളുഷാപ്പിന്റെ മുറ്റത്ത് രാത്രി മൂന്ന് മണിക്ക് കത്തിക്കുത്തിൽ കുഞ്ഞിരാമൻ എന്നൊരാൾ മരിച്ചതായി പത്രവാർത്ത വന്നു. സഖാക്കളോട് ചോദിച്ചപ്പോൾ, ഈ കുഞ്ഞിരാമൻ തന്നെയാണ് മറ്റേ കുഞ്ഞിരാമൻ എന്ന് അവരും സമ്മതിച്ചു. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ പിണറായി വിജയൻ ഉറഞ്ഞുതുള്ളി. അന്ന് മുഖ്യമന്ത്രിയെ ഞാൻ വെല്ലുവിളിച്ചു, അപ്പോൾ മുഖ്യൻ മുട്ടുമടക്കി. ഈ നുണക്കഥ പറഞ്ഞ് മുസ്ലിംങ്ങളെ ഇവർ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കുഞ്ഞിരാമന്റെ മരണവും തലശ്ശേരി കലാപവും തമ്മിൽ യാതൊരു ബന്ധവുമില്ല’, പി.ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button