Latest NewsKeralaNews

കുമരകത്ത് യുവാവ് ജീവനൊടുക്കിയ സംഭവം : കാണാതായ കാമുകിയെ കണ്ടെത്തി

കോട്ടയം : പ്രണയ ബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ 22-കാരന്‍ തൂങ്ങിമരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്നു യുവതിയെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ സമീപത്തെ വയലില്‍ തളര്‍ന്നുകിടക്കുന്ന നിലയിലാണ് യുവതിയെ നാട്ടുകാര്‍ കണ്ടെത്തിയത്. രാത്രി മുഴുവന്‍ പ്രദേശത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതായാണ് യുവതിയുടെ മൊഴി, വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് വൈക്കം വെച്ചൂര്‍ സ്വദേശി ഗോപു(22)വിനെ ചീപ്പുങ്കല്‍ മാലിക്കായലിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ യുവാവും പെണ്‍കുട്ടിയും കാടുപിടിച്ച് കിടക്കുന്ന തകര്‍ന്ന കെട്ടിടത്തിലേക്ക് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് യുവാവിനെ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ നിർദ്ദേശം പാലിക്കാതെ കാമുകി ബാഗ്ലൂരിൽ നഴ്സിംഗ് പഠനത്തിന് പാേയതിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതോടെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. കാമുകിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും എഴുതിയ ഒരു കുറിപ്പും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.

Read Also  :  വീട്ടിലെ ഈച്ചകളെ തുരത്താനുള്ള ചില എളുപ്പവഴികൾ..!

നേരത്തെയും ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായും അതിനാലാകാം ജീവനൊടുക്കാനുള്ള തയ്യാറെടുപ്പില്‍ യുവാവ് സ്ഥലത്തെത്തിയതെന്നുമാണ് പോലീസിന്റെ നിഗമനം. യുവാവ് മരിച്ചതോടെ ഭയന്ന് പോയ പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതാണെന്നും കരുതുന്നു. അതേസമയം, പകല്‍സമയത്ത് പോലും ആളുകള്‍ കടന്നുചെല്ലാന്‍ ഭയക്കുന്ന പ്രദേശത്ത് പെണ്‍കുട്ടി ഒരു രാത്രി മുഴുവന്‍ തങ്ങിയ
വിവരമറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button