റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. യമനോട് ചേർന്നുള്ള അതിർത്തി മേഖലയായ നജ്‌റാനിലേക്ക് ഡ്രോൺ ഉപയോഗിച്ചും പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിലേക്ക് മിസൈൽ ഉപയോഗിച്ചും ആക്രമണം നടത്താനായിരുന്നു ഹൂതികളുടെ ശ്രമം. ഹൂതി ആക്രമണ ശ്രമത്തെ അറബ് സഖ്യസേന പരാജയപ്പെടുത്തി.
Read Also: ട്രെയിനില്‍ പൊലീസ് ചവിട്ടിയിട്ട ആളെ തിരിച്ചറിഞ്ഞു : നമ്പര്‍ വണ്‍ ക്രിമിനല്‍ ഷമീറാണെന്ന് പൊലീസ്
ഞായറാഴ്ച രാത്രിയാണ് നജ്‌റാനിലേക്ക് ഹൂതികൾ സ്‌ഫോടക വസ്തുക്കൾ നിറച്ച മൂന്നു ഡ്രോണുകൾ അയച്ചത്. സഖ്യസേന നടത്തിയ പ്രതിരോധത്തിൽ ഇവ മൂന്നും വിഫലമായി. ആക്രണത്തിൽ നാശനഷ്ടങ്ങളോ ആഈളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച വൈകീട്ടാണ് ഹൂതികൾ തായിഫിലേക്ക് മിസൈൽ അയച്ചത്. മിസൈൽ സഖ്യസേന തകർത്തു. ഇറാന്റെ പിന്തുണയോടെ ഹൂതികൾ സൗദി അറേബ്യയിലെ സാധാരണക്കാരെയും അവരുടെ വസ്തുവകകളും ലക്ഷ്യം വെച്ച് ആക്രമണം തുടരുകയാണെന്നും സഖ്യസേന ആരോപിക്കുന്നത്.
Read Also: ട്രെയിനില്‍ പൊലീസ് ചവിട്ടിയിട്ട ആളെ തിരിച്ചറിഞ്ഞു : നമ്പര്‍ വണ്‍ ക്രിമിനല്‍ ഷമീറാണെന്ന് പൊലീസ്
Post Your Comments