തിരുവനന്തപുരം : ബിജെപിക്കെതിരായ ദേശീയ ബദലില്‍നിന്ന് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശീയ കൂട്ടായ്മയെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോയെന്ന് കാനം ചോദിച്ചു. ബിനോയ് വിശ്വം പറഞ്ഞത് ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലെന്ന് വിശദീകരിച്ച കാനം, കേരളത്തിലേത് വ്യത്യസ്തമായ സാഹചര്യമാണെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസവും ബിനോയ് വിശ്വത്തിന്റെ കോൺഗ്രസ് അനുകൂല പ്രസ്താവനയെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. മിക്ക സംസ്ഥാനങ്ങളിലും ബിജെപി ശക്തമാണ്. ബിജെപിക്കെതിരെ ഇടതുപക്ഷം ശക്തമായ നിലപാട് എടുത്ത് മുന്നോട്ട് പോകുന്നുണ്ട്. കോൺഗ്രസ് ദുർബലമാകുമ്പോൾ എല്ലായിടത്തും ബദലായി ആ സ്ഥാനത്തേക്ക് വരാൻ ഇടതുപക്ഷത്തിന് കഴിയണമെന്നില്ലെന്നും ആ യാഥാർഥ്യമാണ് ബിനോയ് വിശ്വം പറഞ്ഞതെന്നും കാനം പറഞ്ഞു.
പ്രാദേശിക പാർട്ടികളുമായി ചേർന്ന് ഇടതുപക്ഷത്തിനു മാത്രമേ ബദൽ രൂപീകരിക്കാൻ കഴിയൂ എന്ന പിണറായി വിജയന്റെ നിരീക്ഷണം സിപിഎമ്മിന്റെ കാഴ്ചപ്പാടാണ്. മുഖ്യമന്ത്രി സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും ബിനോയ് വിശ്വം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമാണ്. രണ്ട് പാർട്ടികളുടെ നിലപാടാണ് അവർ പറഞ്ഞതെന്നും കാനം വ്യക്തമാക്കി.
Post Your Comments