Latest NewsInternational

കൃത്രിമ സൂര്യനെ ഓണാക്കി ചൈന : യഥാർത്ഥ സൂര്യന്റെ അഞ്ചിരട്ടി പ്രകാശം, അന്തംവിട്ട് ലോകരാഷ്ട്രങ്ങൾ

ബീജിങ്: കൃത്രിമ സൂര്യൻ എന്ന തങ്ങളുടെ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കി ചൈന. കാലങ്ങൾ നീണ്ട പരീക്ഷണതിനു ശേഷം, ചൈനയുടെ കൃത്രിമ സൂര്യൻ 17 മിനിറ്റ് നിർത്താതെ ജ്വലിച്ചു. യഥാർത്ഥ സൂര്യന്റെ അഞ്ചിരട്ടി പ്രകാശം പുറപ്പെടുവിച്ചു കൊണ്ട് 70 മില്യൺ ഡിഗ്രി സെൽഷ്യസിലാണ് കൃത്രിമ സൂര്യൻ കത്തിയെരിഞ്ഞു നിന്നത്.

എക്സ്പിരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർ കണ്ടക്റ്റിംഗ് ടോക്കാമാക്ക്‌ (ഈസ്റ്റ്‌) എന്ന ആണവ റിയാക്ടർ യഥാർത്ഥ സൂര്യന്റെ പ്രവർത്തന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുക. സൂര്യനിൽ നടക്കുന്നതു പോലെ ന്യൂക്ലിയർ ഫ്യൂഷനെന്ന ആണവ പ്രക്രിയയാണ് ടോക്കാമാക്കിന്റേയും പ്രവർത്തന തത്വം. ഹൈഡ്രജൻ, ഡ്യൂട്ടിരിയം എന്നീ വാതകങ്ങളാണ് ഇന്ധനമായി ഉപയോഗിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫ്രാൻസ് അടക്കം നിരവധി രാഷ്ട്രങ്ങൾ കൃത്രിമ സൂര്യനെ നിർമ്മിക്കാൻ പരിശ്രമിക്കുന്നുണ്ടെങ്കിലും ചൈനയുടെ പദ്ധതിയാണ് ഈ മേഖലയിൽ ബഹുദൂരം മുന്നേറിയത്. ‘കൃത്രിമ സൂര്യൻ’ എന്ന ബൃഹദ് പദ്ധതിക്ക് വേണ്ടി ചൈന 700 ബില്യൺ യു.എസ് ഡോളറെന്ന ഭീമമായ സംഖ്യ ഇതുവരെ ചെലവഴിച്ചു കഴിഞ്ഞു. 2022 ജൂൺ മാസം വരെ ഇതിന്റെ പരീക്ഷണങ്ങൾ നീണ്ടു നിൽക്കുമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button