വാഷിംഗ്ടൺ: ആഗോള ബിസിനസ് രംഗത്ത് റെക്കോർഡ് സൃഷ്ടിച്ച് അമേരിക്കൻ കമ്പനിയായ ആപ്പിൾ. ലോകത്തിലെ ആദ്യത്തെ മൂന്ന് ട്രില്യൺ വിപണിമൂല്യമുള്ള കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയാണ് ആപ്പിൾ ചരിത്രം കുറിച്ചത്.
ഐഫോൺ, ലാപ്ടോപ് നിർമാതാക്കളായ ആപ്പിൾ സ്വന്തം നേട്ടം തന്നെയാണ് തിരുത്തിക്കുറിക്കുന്നത്. 2018-ൽ, ഒരു ട്രില്യൻ വിപണിമൂല്യം എന്ന നേട്ടം കൈവരിച്ച കമ്പനി, 2020 ഓഗസ്റ്റ് മാസത്തോടെ രണ്ടു ട്രില്യൺ വിപണിമൂല്യമെന്ന രണ്ടാമത്തെ നേട്ടവും സ്വന്തമാക്കിയിരുന്നു.
തങ്ങളുടെ ഏറ്റവും പുതിയ ഉൽപ്പന്നമായ ആപ്പിൾ ഐഫോൺ 13ന്റെ വമ്പിച്ച ഡിമാൻഡും, മറ്റു പഴയ മോഡലുകളുടെ വിപണി മൂല്യവും ആപ്പിൾ മ്യൂസിക്, ആപ്പ് ടിവി പ്ലസ്, ഐ ക്ലൗഡ്, ആപ്പ് സ്റ്റോർ എന്നീ ഉപസംരംഭങ്ങളിൽ നിന്നുള്ള വരുമാനവും ചേർത്താണ് റെക്കോർഡ് നേട്ടമായ മൂന്ന് ട്രില്യൺ യു.എസ് ഡോളറെന്ന വിപണിമൂല്യം കമ്പനി കയ്യെത്തി പിടിച്ചത്.
Post Your Comments