ബീജിങ്: ചൈനയിലുണ്ടായ മണ്ണിടിച്ചലിൽ 5 പേർ കൊല്ലപ്പെട്ടു. ചൈനയിലെ തെക്ക് പടിഞ്ഞാറൻ പ്രദേശമായ ഗ്വിഷോയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 9 പേരെ കാണാതായിട്ടുണ്ടെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു.
ഇന്നലെ വൈകിട്ട് 7 മണിയോട് കൂടിയാണ് ഈ മേഖലയിൽ മണ്ണിടിച്ചിൽ സംഭവിച്ചത്. അപകടമുണ്ടായ ഉടനെ തന്നെ പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. സംഭവസ്ഥലത്തു നിന്നും മൂന്നു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ രക്ഷാപ്രവർത്തകർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണിടിച്ചിൽ നടന്ന മേഖലയിൽ അഗ്നിശമനസേനയും സുരക്ഷാ വിഭാഗവും കാണാതായവർക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ നടത്തുകയാണ്. ദുർഘടമായ പ്രദേശമായതിനാൽ, 720 പേരടങ്ങുന്ന രക്ഷാപ്രവർത്തകരും, വൈദ്യസഹായ സംഘവും, സുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങുന്ന വൻ സംഘമാണ് ഗ്വിഷോയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
Post Your Comments