കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിചിത്ര നിയന്ത്രണവുമായി താലിബാൻ. ഉസ്ബെക്കിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള വടക്കൻ ബാൽബ് പ്രവശ്യയിൽ സ്ത്രീകൾക്കായുള്ള പൊതുകുളുമുറികൾ താലിബാൻ അടച്ചു. സ്ത്രീകൾക്കായുള്ള എല്ലാ കുളിമുറികളും പൊതു കുളങ്ങളും അടച്ചതായാണ് റിപ്പോർട്ട്.
സ്ത്രീകൾ പൊതു കുളിമുറികൾ ഉപയോഗിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാനിലെ മതപണ്ഡിതരും ഉദ്യോഗസ്ഥരും സംയുക്തമായാണ് വിലക്കേർപ്പെടുത്താൻ തീരുമാനമെടുത്തത്. പുതിയ നിർദ്ദേശ പ്രകാരം ഇസ്ലാം വിശ്വാസികളായ സ്ത്രീകൾക്ക് സ്വകാര്യ കുളിമുറികൾ മാത്രമേ ഇനി ഉപയോഗിക്കാൻ സാധിക്കൂ എന്നാണ് റിപ്പോർട്ട്.
നേരത്തെ, ഹെറാത്ത് പ്രവശ്യയിലെ പ്രാദേശിക ഉദ്യോഗസ്ഥരും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയാവാത്ത ആൺകുട്ടികൾക്കും പൊതു കുളിമുറികൾ ഉപയോഗിക്കുന്നതിനും ബോഡി മസാജിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments