കൊച്ചി: 2021 ലെ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. ബുധിനി എന്ന നോവലിനാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് പുരസ്‌കാരം സമ്മാനിക്കും.
ഡോ. എം. ലീലാവതിയാണ് സാറാ ജോസഫിന് പുരസ്‌കാരം സമ്മാനിക്കുക. 1968ല്‍ ജി ശങ്കരക്കുറുപ്പ് ജ്ഞാനപീഠ പുരസ്‌കാര തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവല്‍ക്കരിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്.
Read Also : മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാര്‍ഡ് നിര്‍ണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവിനാണ് ഓടക്കുഴല്‍ പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം അവാര്‍ഡ് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. 1978ന് ശേഷം ജി ശങ്കരക്കുറുപ്പിന്റെ ചരമദിനത്തിലാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.
Post Your Comments