Latest NewsInternational

ഫ്ലോറോണയെന്ന ഇരട്ട അണുബാധ : അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

നവവത്സരത്തിൽ, എല്ലാവരുടെയും ശ്രദ്ധ ഇസ്രായേലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഫ്ലോറോണയെന്ന രോഗത്തിലേക്കാണ്. ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഈ കുറിപ്പിൽ പ്രതിപാദിക്കുന്നത്.

ഈയാഴ്ച ആദ്യം, ഇസ്രായേലിലെ ഗർഭിണിയായ ഒരു സ്ത്രീയിലാണ് ആദ്യമായി ഫ്ലോറോണയെന്ന രോഗം കണ്ടെത്തിയത്. യെദിയോത് അഹ്റോനോത്ത് എന്ന പത്രമാണ് ഇത് ആദ്യമായി പുറത്തു വിട്ടത്. ഇവരിൽ രണ്ടു തരം അണുബാധകൾ സ്ഥിരീകരിച്ചിരുന്നു. ഒന്ന്, കോവിഡ് വൈറസ്, മറ്റേത് ഇൻഫ്ലുവൻസ വൈറസ്.

ഫ്ലോറോണയെന്നാൽ, ഒരേസമയം ഒരു വ്യക്തിയിൽ 2 അണുബാധകൾ സ്ഥിരീകരിക്കുകയെന്നത് മാത്രമാണ്. രണ്ടു തരം വൈറസുകൾ ഒരേസമയം ബാധിക്കുന്നതിനാൽ, രോഗ പ്രതിരോധ വ്യവസ്ഥയിൽ കാര്യമായ കോട്ടം സംഭവിക്കും. അതുകൊണ്ടു തന്നെ, ഇതു കുറച്ച് ഗൗരവമുള്ള വിഷയമാണ്. മരുന്നുകൾ കൃത്യമായ ഇടവേളയിൽ കഴിക്കുക, ശരീരത്തിനാവശ്യമായ വിശ്രമം കൊടുക്കുക എന്ന രണ്ടു കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.

എന്നാൽ, പലരും കരുതുന്നതു പോലെ ഇതൊരു കോവിഡ് വകഭേദമല്ല. 2 രോഗങ്ങൾ ഒരുമിച്ച് വരുന്നുവെന്ന് മാത്രം. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതു പോലെ, പുതിയ ഇനം കോവിഡ് വൈറസല്ല ഇതെന്ന് ആരോഗ്യ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നേരത്തേ, ഡെൽമിക്രോൺ എന്ന കോവിഡ് വകഭേദം കണ്ടെത്തിയെന്ന വസ്തുതാരഹിതമായ പ്രചരണങ്ങൾ വലിയ രീതിയിൽ ആൾക്കാർ പങ്കു വച്ചിരുന്നുവെന്നതും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ, വ്യാജവാർത്തകളും അടിസ്ഥാനരഹിതമായ പ്രചരണങ്ങളും വിശ്വസിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button