ബെയ്ജിംഗ് : ചൈനയില്‍ അതി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 22 പേര്‍ക്കാണ് പരിക്കേറ്റത്. തെക്ക് കിഴക്കന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ആയിരുന്നു സംഭവം. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ പ്രകമ്പനത്തോടെയായിരുന്നു ഭൂചലനം. നിന്ഗ്ലാംഗില് നിന്നും 60 കിലോ മീറ്റര്‍ അകലെയായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭൂചലനത്തില്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും ഭാഗീകമായും തകര്‍ന്നു. ഭൂചലനത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് ദുരന്തനിവാരണ സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
Post Your Comments