കോലാര്‍: പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധ. കര്‍ണാടകയിലെ കോലാര്‍ ഗംഗനഹള്ളി ക്ഷേത്രത്തിലാണ് പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് 19 കുട്ടികളടക്കം 50 പേരെ ആശുപത്രിയിലാക്കിയത്. പുതുവര്‍ഷത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയുടെ ഭാഗമായി ആയിരുന്നു പ്രസാദവിതരണം.
Read Also: വിഡി സതീശൻ നിർഗുണ പ്രതിപക്ഷ നേതാവ്: കെ സുരേന്ദ്രൻ
ശാരീരിക അവശതകള്‍ അനുഭവപ്പെട്ട ഉടനെ ആളുകളെ ക്ഷേത്രം ഭാരവാഹികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായി എന്ന് പറയുന്ന പ്രസാദം പാത്രങ്ങള്‍ അടക്കം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Post Your Comments