Latest NewsNewsIndia

കോവിഡ് കേസുകൾ വർധിക്കുന്നു: ഡൽഹി ആരോഗ്യ മാതൃക സമ്പൂർണ പരാജയമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ലാഹോർ : കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ഡൽഹി ആരോഗ്യ മാതൃക സമ്പൂർണ പരാജയമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി. ഡൽഹിയിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ചരൺജിത് സിങ് ഛന്നി രംഗത്തെത്തിയത്.

മഹാമാരിയുടെ രണ്ട് തരംഗങ്ങളിൽ ഡൽഹിയിൽ നിന്നും നിരവധി പേരാണ് ചികിത്സയ്ക്കായി പഞ്ചാബിലെത്തിയതെന്നും, കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ പഞ്ചാബ് സർക്കാർ തയ്യാറാണെന്നും ഛന്നി പറഞ്ഞു. ‘ഇപ്പോൾ കെജ്രിവാൾ പഞ്ചാബിലെ ആരോഗ്യ-വിദ്യാഭ്യാസ മാതൃകകളുടെ അടിസ്ഥാനത്തിൽ വ്യാജ വാഗ്ദാനങ്ങൾ നടത്തുകയാണ്, എന്നാൽ പഞ്ചാബിലെ ജനങ്ങൾക്ക് അത്തരം നാടകങ്ങളെക്കുറിച്ച് കൃത്യമായി അറിയാം’- ഛന്നി പറഞ്ഞു.

Read Also : ലക്ഷദ്വീപിൽ വികസനക്കുതിപ്പുമായി മോദി സർക്കാർ: രണ്ട് ആർട്‌സ് ആന്റ് സയൻസ് കോളേജുകൾ ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു

ഈ വർഷം പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ആം ആദ്മി പാർട്ടി പഞ്ചാബിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായി തുടരുകയാണ്. വരുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി മുന്നേറിയേക്കാമെന്ന അഭിപ്രായം രാഷ്ട്രീയ നിരീക്ഷകർ മുന്നോട്ട് വെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button