Latest NewsUAENewsInternationalGulf

മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന് തടവു ശിക്ഷ

ദുബായ്: മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് തടവു ശിക്ഷ. 31 കാരനായ അറബ് സ്വദേശിയ്ക്കാണ് കോടതി തടവു ശിക്ഷ വിധിച്ചത്. മൂന്ന് മാസത്തേക്കാണ് ശിക്ഷ.

Read Also: ഹിന്ദു തീവ്രവാദികളുടെ അതിക്രമത്തിന് സമാനമാണ് മുഖ്യമന്ത്രി മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്നത്: ബെന്നി ബെഹ്നാന്‍

28 കാരിയായ സഹപ്രവർത്തകയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. എന്നാൽ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. ബന്ധം പുന:സ്ഥാപിച്ചില്ലെങ്കിൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.

തുടർന്ന് യുവതി ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകി. സ്ത്രീയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, മോശം പെരുമാറ്റം എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയത്.

Read Also: ‘രാജ്യത്തിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാതെ മോദി സന്യാസിയെ പോലെ ക്ഷേത്രങ്ങൾ കയറിയിറങ്ങുന്നു’: എ വിജയരാഘവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button