Latest NewsIndia

മുംബൈയിൽ ഖാലിസ്ഥാൻ ഭീകരാക്രമണ പദ്ധതി : വെളിപ്പെടുത്തിയത് ജർമനിയിൽ നിന്നും അറസ്റ്റിലായ ഭീകരൻ

ന്യൂഡൽഹി: മുംബൈയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി. നഗരത്തിൽ ആൾതിരക്കുള്ള സ്ഥലത്ത് ഭീകരാക്രമണം നടത്താൻ ഖാലിസ്ഥാനി അനുകൂലികൾ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു. ലുധിയാന കോടതിയിൽ സ്ഫോടനം നടത്തിയതിൽ അറസ്റ്റിലായ ജസ്വിൻഡർ സിംഗ് മുൾട്ടാണിയിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. ഇയാൾ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയിലെ അംഗമാണ്.

മുംബൈയിൽ മാത്രമല്ല, ഡൽഹി പോലെയുള്ള വലിയ നഗരങ്ങളിലും ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്ന് അയാൾ പറഞ്ഞു. മറ്റു ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾക്ക് പാകിസ്ഥാൻ ഇന്റർ സർവീസ് ഇന്റലിജൻസുമായി ബന്ധമുണ്ടെന്ന് ജസ്വിൻഡർ വെളിപ്പെടുത്തി. ഇരുകൂട്ടരും ഒരുമിച്ചാണ് ആക്രമണം ആസൂത്രണം ചെയ്യുന്നതെന്ന് അയാൾ പറഞ്ഞു.

ഈ വിവരം ലഭിച്ചതിനെത്തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിൽ ബോംബ് സ്ക്വാഡും പരിശോധന ആരംഭിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും അടക്കം തുറസ്സായ സ്ഥലത്തും പുതുവത്സരാഘോഷങ്ങൾ നടത്തുന്നതിന് പോലീസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button