ന്യൂഡൽഹി: യുഎപിഎ കേസില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പനെതിരെ ഗുരുതര കണ്ടെത്തലുകളുമായി ഉത്തർപ്രദേശ് സർക്കാർ. കൊടും ഭീകരന്‍ ഡാനിഷ് അബ്ദുല്ലയുടെ കൂട്ടാളിയാണ് കാപ്പനെന്നും തീവ്രവാദത്തിനു സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനം വിദേശത്തു നിന്നു സിദ്ദിഖ് കാപ്പനു ലഭിച്ചെന്നും യു പി പോലീസ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലും ജോര്‍ജിയയിലും ഗള്‍ഫ് രാജ്യങ്ങളിലും കാപ്പന്‍ നടത്തിയ വിദേശയാത്രകള്‍ ആരുടെ ചെലവില്‍ തുടങ്ങിയവയക്കൊക്കെ കൃത്യമായ തെളുവുകള്‍ യുപി പോലീസ് കണ്ടെത്തി.
മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനമാണ് സിദ്ദിഖ് കാപ്പന്‍ നടത്തിയതെന്നു കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ കുറ്റം ചുമത്തിയിട്ടുള്ളത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മഥുര സെഷന്‍സ് കോടതിയില്‍ നിന്നു ലക്‌നൗവിലെ എന്‍ഐഎ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയിട്ടുണ്ട്. കാപ്പനെയും കൂട്ടുപ്രതികളെയും മഥുര ജയിലില്‍ നിന്നു ലക്‌നൗ ജയിലിലേക്കും മാറ്റി. ഇതെല്ലാം മറച്ചുവെച്ച് കെയുഡബ്ല്യൂജെ -സര്‍ക്കാര്‍ ഫണ്ട്, ബാങ്ക് തിരിമറി രേഖകളുടെ പേരിലാണ് യുപി പൊലീസ് കുറ്റം ചുമത്തിയതെന്ന ഉളുപ്പില്ലാത്ത പ്രചരണം നടത്തുന്നതിനു പിന്നില്‍ ദുരുദ്ദേശമാണ്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടുമായുള്ള അന്തര്‍ധാര അത്ര ശക്തമാണ് എന്നതിന്റെ നേര്‍തെളിവുകൂടിയാണിത്
Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ..
ഒളിവില്‍ കഴിഞ്ഞിരുന്ന സിമി ഭീകരന്‍ ഡാനിഷ് അബ്ദുല്ലയുമായി നിരന്തരം ബന്ധം പുലര്‍ത്തി. സിദ്ദിഖ് കാപ്പന്റെ ഫോണ്‍ രേഖയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിലെടുത്ത ശേഷമാണ് അത് കള്ളപ്പേരില്‍ ഒളിച്ചു കഴിഞ്ഞിരുന്ന ഡാനിഷ് അബ്ദുല്ലയാണെന്ന് യുപി പൊലീസ് കണ്ടെത്തിയത്. സിമിയുടെ ബോംബ് സ്‌ഫോടന കേസുകളില്‍ പ്രതിയായ ഡാനിഷ് അബ്ദുല്ല പിടികിട്ടാ പുള്ളിയായി കഴിയുകയായിരുന്നു. ഡല്‍ഹി കലാപത്തില്‍ വരെ ആസൂത്രകനായിരുന്ന ഡാനിഷ് അബ്ദുല്ലയുടെ നിര്‍ദേശാനുസരമാണ് കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹത്രാസ് കേസില്‍ കാപ്പനൊപ്പം പ്രതിയായി ഡാനിഷ് അബ്ദുല്ലയും ജയിലിലായി.
Post Your Comments