കുമളി: പതിമൂന്നുകാരിയെ പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത കേസില്‍ അസം സ്വദേശിയെ വണ്ടിപ്പെരിയാര്‍ പൊലീസ് പാലക്കാടുനിന്ന് അറസ്റ്റ് ചെയ്തു. അസം സ്വദേശി അംസര്‍ അലിയാണ് (22) അറസ്റ്റിലായത്.
വണ്ടിപ്പെരിയാറില്‍ തോട്ടം തൊഴിലാളിയുടെ മകളെയാണ് തിങ്കളാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഇന്‍സ്പെക്ടര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.
Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ..
പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പാലക്കാട് ബസ്സ്റ്റാന്‍ഡില്‍ ഉള്ളതായി കണ്ടെത്തി. പെണ്‍കുട്ടിയുമായി അസമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയാണ് അറസ്റ്റ്.
Post Your Comments