KeralaLatest NewsNews

പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളത്തിന്റെ അപേക്ഷ

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളത്തിന്റെ അപേക്ഷ. സംസ്ഥാനത്തിനായി കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന് ആവശ്യപ്പെട്ടതായി ധനമന്ത്രി വ്യക്തമാക്കി.

ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്ന് ശതമാനം ആക്കുക, കേന്ദ്ര പദ്ധതികളില്‍ കേരളത്തിന്റെ വിഹിതം വര്‍ദ്ധിപ്പിക്കുക, ദേശീയ ആരോഗ്യമിഷന്‍ ചിലവ് 100 ശതമാനവും കേന്ദ്രസര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങളും കേന്ദ്രത്തിന് മുന്‍പാകെ വെച്ചിട്ടുണ്ടെന്നും ബാലഗോപാല്‍ വ്യക്തമാക്കി. നിലവില്‍ ആരോഗ്യമിഷന്‍ ചിലവിന്റെ 60 ശതമാനം കേന്ദ്രമാണ് വഹിക്കുന്നത്.

കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ചും കേന്ദ്രത്തോട് ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. പദ്ധതിയ്ക്കുള്ള അനുമതി വേഗത്തിലാക്കണമെന്നും പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സാങ്കേതിക അനുമതി ലഭിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button