റിയാദ്: ആണവായുധം നിർമ്മിക്കുന്നതിൽ നിന്നും ഇറാൻ പിന്മാറുമെന്ന് പ്രതീക്ഷയുണ്ടെന്ന് സൗദി അറേബ്യൻ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്. മറ്റു രാഷ്ട്രങ്ങളെ പ്രാദേശികമായി അസ്ഥിരപ്പെടുത്തുന്ന തീരുമാനത്തിൽ നിന്നും ഇറാൻ പിന്മാറുമെന്നാണ് അദ്ദേഹം പറയുന്നത്.
ഈ തീരുമാനത്തിൽ നിന്നും പിൻമാറുകയാണെങ്കിൽ ഇറാനുമായി സഹകരിക്കാൻ സൗദി തയ്യാറാണെന്ന് സൽമാൻ അറിയിച്ചു. ആണവായുധ വികസനത്തിലുള്ള ഗവേഷണം ഇറാൻ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. മറ്റൊരു വിഭാഗം ശാസ്ത്രജ്ഞർ ഇറാന് വേണ്ടി ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇവ നിർമ്മിക്കുന്നത് നിർത്തണമെന്ന് അന്താരാഷ്ട്ര സമൂഹങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇറാൻ അതിന് തയ്യാറാകുന്നില്ല. മറ്റു രാജ്യങ്ങളിലെ ഷിയ വംശജരായ വിപ്ലവകാരികളെ ഇറാൻ സഹായിക്കുന്നതിലും സൗദി എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.
Post Your Comments