Latest NewsKeralaEntertainment

ക്രിമിനോളജിസ്റ്റുകളുടെ തിരക്കഥ!പിന്നില്‍ ദിലീപിന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവർ, ഇത്രനാളും എവിടെയായിരുന്നു? ചോദ്യം

ദിലീപിന്റെ സുഹൃത്ത് വലയത്തിന്റെ അറ്റത്തുപോലും വരാത്തയാളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്ന ബാലചന്ദ്രകുമാര്‍.

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഫെബ്രുവരിയോടെ വിധി വരാനിരിക്കെ സുപ്രധാന വെളിപ്പെടുത്തലുകളും തെളിവുകളുമുണ്ടെന്നു അവകാശപ്പെട്ട് സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ വീണ്ടും വാർത്തകളിൽ ദിലീപ് വിഷയം എത്തിയിരിക്കുകയാണ്. എന്നാൽ അനുകൂല പ്രതികൂല പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലും ഉള്ളത്. ഇപ്പോൾ പുതിയ വെളിപ്പെടുത്തൽ ഒരു ക്രിമിനോളജിസ്റ്റിന്റെ തിരക്കഥ ആണെന്നാണ് നിര്‍മ്മാതാവ് സജി നന്ദ്യാട്ട് പറയുന്നത്.

ഒരു മാധ്യമത്തിനോട് സംസാരിക്കവെയാണ് സജിയുടെ പ്രതികരണം. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കും ദിലീപിന്റെ രക്തത്തിന് വേണ്ടി ദാഹിച്ചിരുന്നവര്‍ക്കു വിധി എങ്ങനെ വരുമെന്ന് ഇതിനോടകം തന്നെ മനസിലായതു കൊണ്ടാണ് അടുത്തതായി പുതിയ നമ്പരുമായി എത്തിയിരിക്കുന്നത്. ദിലീപിന്റെ സുഹൃത്ത് വലയത്തിന്റെ അറ്റത്തുപോലും വരാത്തയാളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്ന ബാലചന്ദ്രകുമാര്‍. ദിലീപിന്റെ സുഹൃത്തുക്കളുടെ ലിസ്റ്റിലൊന്നും ഇദ്ദേഹത്തിന്റെ പേരില്ല. വർഷങ്ങൾക്ക് മുമ്പ് ഒരു കഥപറയുന്നതിനായി ദിലീപിന്റെ അടുത്തെത്തിയതാണ് ഇയാള്‍. പിന്നീട് ഈ സിനിമ ഉപേക്ഷിക്കുകയും ചെയ്തു.

ഇപ്പോല്‍ ദിലീപ് നിരപരാധിയാണ് എന്ന് ഏകദേശം ബോധ്യപ്പെട്ടതോടെ ബാലചന്ദ്രകുമാറിനെ നേര്‍ച്ചക്കോഴിയായി ആരൊക്കെയോ അവതരിപ്പിച്ചിരിക്കുകയാണ്. ഈ അവതാരം എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല.വര്‍ഷങ്ങളായി ഈ സംഭവം നടന്നിട്ട്.., ഇയാള്‍ ഇത്രയും നീതിമാനായ വ്യക്തിയാണെങ്കില്‍ എന്ത് കൊണ്ട് നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞില്ല. നല്ല ക്രിമിനോളജിസ്റ്റുകളുടെ തിരക്കഥയാണ് ഇപ്പോള്‍ ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. ഇത് മനഃപൂര്‍വം ദിലീപിനെ പ്രതിക്കൂട്ടിലാക്കാനുള്ള വഴികളാണ് എന്നാണ് സജി നന്ദ്യാട്ട് പറയുന്നത്.

പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കും ദിലീപിന്റെ രക്തത്തിന് വേണ്ടി ദാഹിച്ചിരുന്നവര്‍ക്കു വിധി എങ്ങനെ വരുമെന്ന് ഇതിനോടകം തന്നെ മനസിലായതു കൊണ്ടാണ് അടുത്തതായി പുതിയ നമ്പരുമായി എത്തിയിരിക്കുന്നത്. അതേസമയം, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് പറഞ്ഞ് സംവിധായകന്‍ എംഎ നിഷാദും രംഗത്തെത്തിയിരുന്നു. ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സംശയമുണ്ടെന്ന് സംവിധായകന്‍ എംഎ നിഷാദ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button