Latest NewsNewsIndia

‘ഗാന്ധിജി ഇന്ത്യ തകർത്തയാൾ’: രാഷ്ട്രപിതാവിനെ അപമാനിച്ച ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റിൽ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ ആള്‍ദൈവം കാളിചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്. വ്യാഴാഴ്ച പുലർച്ചെ മധ്യപ്രദേശിലെ ഖജുരാഹോയിൽ നിന്നാണ് കാളീചരൺ മഹാരാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പ്രയോഗം നടത്തിയതിന് റായ്പൂരിലെ മുന്‍ മേയര്‍ പ്രമോദ് ദുബെ ഇയാൾക്കെതിരെ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു.

വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് റായ്പൂരിലെ പൊതുചടങ്ങളില്‍ വെച്ച് കാളിചരണ്‍ വിവാദ പരാമര്‍ശം നടത്തിയത്. ഗാന്ധിജി ഇന്ത്യ തകര്‍ത്തയാളാണെന്നും ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയെ സല്യൂട്ട് ചെയ്യുന്നെന്നും രാഷ്ട്രീയത്തിലൂടെ രാജ്യത്തെ കൈക്കലാക്കലാണ് ഇസ്ലാമിന്റെ ലക്ഷ്യമെന്നും കാളി ചരണ്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button