ന്യൂഡല്‍ഹി : ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ തങ്ങളുടെതാണെന്ന് അവകാശവാദം ഉന്നയിച്ച് ചൈന. ആ സ്ഥലങ്ങളുടെ പേരും ചൈന മാറ്റി. തെക്കന്‍ ടിബറ്റില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണെന്ന് അവകാശപ്പെട്ടാണ് ചൈന ഇന്ത്യന്‍ പ്രദേശങ്ങളുടെ പേര് മാറ്റിയത്. സാങ്നാനിലുള്ള 15 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കിയതായി ചൈനീസ് ഭരണകൂടം അറിയിച്ചു. ഇതിനെതിരെ ഇന്ത്യ ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കി.
Read Also : രഞ്ജിത് ശ്രീനിവാസൻ വധം എസ്‌ഡിപിഐ ഏരിയ സെക്രട്ടറി അറസ്റ്റിൽ
എട്ട് ജനവാസസ്ഥലങ്ങള്‍, നാല് മലകള്‍, രണ്ട് പുഴകള്‍, ഒരു ചുരം എന്നിവയുടെ പേരാണ് ചൈന മാറ്റിയത്. തങ്ങളുടെ അധീനതയിലുള്ളതാണ് ഇതെല്ലാമെന്നാണ് ചൈനയുടെ അവകാശവാദം. വാമോ റീ, ദു റീ, ലെന്‍സുബ് റീ, കുന്‍മിംഗ്സിംഗ്സ് ഫെംഗ്, ദുലേയ്ന്‍ ഹി, സെന്‍യോഗ്മോ ഹി എന്നിങ്ങനെയുള്ള പേരുകളാണ് പ്രദേശങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റി ഒരിക്കലും ഇന്ത്യന്‍ പ്രദേശം സ്വന്തമാക്കാമെന്ന് കരുതേണ്ട എന്ന് ഇന്ത്യ താക്കീത് നല്‍കി. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണ്. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
Post Your Comments