Latest NewsNews

ജമ്മുകശ്മീരില്‍ ആറ്​ ഭീകരരെ വകവരുത്തി സൈന്യം: കൊല്ലപ്പെട്ടവരില്‍ രണ്ട്​ പാകിസ്താനി പൗരന്‍മാരും

പരിശോധനക്കിടെ ഭീകരര്‍ സൈന്യത്തിന്​ നേരെ വെടിവെച്ചുവെന്നും തുടര്‍ന്ന്​ നടത്തിയ ചെറുത്ത്​ നില്‍പ്പിലാണ്​ മൂന്ന്​ പേര്‍​ കൊല്ലപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ആറ്​ ഭീകരരെ സൈന്യം വധിച്ചു. ജെയ്​ഷെ -ഇ-മുഹമ്മദ്​ ഭീകരരാണ്​ കൊല്ലപ്പെട്ടതെന്ന്​ സൈന്യം വ്യക്​തമാക്കി. രണ്ട്​ വ്യത്യസ്ത ഏറ്റുമുട്ടലുകളിലായിരുന്നു ഭീകരര്‍ കൊല്ലപ്പെട്ടത്​. അനന്തനാഗ്​, കുല്‍ഗാം ജില്ലകളിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. കൊല്ലപ്പെട്ടവരില്‍ രണ്ട്​ പാകിസ്താനി പൗരന്‍മാരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്​.

Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…

രണ്ട്​ പേര്‍ നാട്ടുകാരാണ്​. മറ്റ്​ രണ്ട്​ പേരെ തിരിച്ചറിഞ്ഞിട്ടില്ല. കുല്‍ഗാമിലെ മിര്‍ഹാമ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്​ സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. പരിശോധനക്കിടെ ഭീകരര്‍ സൈന്യത്തിന്​ നേരെ വെടിവെച്ചുവെന്നും തുടര്‍ന്ന്​ നടത്തിയ ചെറുത്ത്​ നില്‍പ്പിലാണ്​ മൂന്ന്​ പേര്‍​ കൊല്ലപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു. അനന്തനാഗിലെ നൗഗാം ഷഹാബാദ്​ മേഖലയിലുണ്ടായ വെടിവെപ്പില്‍ ഒരു പൊലീസുകാരന്​ പരിക്കേല്‍ക്കുകയും ചെയ്തുവെന്ന്​ അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button