Latest NewsKeralaIndia

മികച്ച ഇടപെടലിന് അഡ്വ. രശ്‌മിത രാമചന്ദ്രന് മയിലമ്മ പുരസ്‌കാരം: മന്ത്രി സമ്മാനിക്കും

പൗരത്വ വിഷയത്തിലടക്കം നടത്തിയ ഇടപെടലുകളും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ജനകീയസമരങ്ങൾക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയാണ് രശ്മിതയ്ക്ക് പുരസ്‌കാരം നൽകുന്നത്.

തിരുവനന്തപുരം: അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്‌മിത രാമചന്ദ്രന് മയിലമ്മ പുരസ്‌കാരം സമ്മാനിക്കും. മയിലമ്മ ഫൗണ്ടേഷൻ കേരള ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലിന്‍റെ അടിസ്ഥാനത്തിലാണ് നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ജനുവരി അഞ്ചാം തിയതി രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന മയിലമ്മ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ജി ആർ അനിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂരും സെക്രട്ടറി അർ അജയനും അറിയിച്ചു.

വിളയോടി വേണുഗോപാൽ, ആറുമുഖൻ പത്തിച്ചിറ, ഗോമതി ഇടുക്കി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. പൗരത്വ വിഷയത്തിലടക്കം നടത്തിയ ഇടപെടലുകളും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ജനകീയസമരങ്ങൾക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയാണ് രശ്മിതയ്ക്ക് പുരസ്‌കാരം നൽകുന്നത്.

നേരത്തെ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെതിരായ രശ്മിതയുടെ ഫേസ്ബുക്ക് കുറിപ്പ് വലിയ വിവാദമായിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവർ അവസാനിപ്പിച്ചത്. ഇത് വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. രശ്മിതയ്‌ക്കെതിരെ കേസുകളും ഇതിന്റെ പേരിൽ നിലവിൽ ഉണ്ട്.

shortlink

Post Your Comments


Back to top button