ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍ നീട്ടിവെച്ചു. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ഫൈനലിനു ശേഷം ടീം തിരഞ്ഞെടുക്കാനായിരുന്നു സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കായികക്ഷമത വീണ്ടെടുക്കാത്ത സാഹചര്യത്തില്‍ സെലക്ഷന്‍ മാറ്റിവെയ്ക്കുകയായിരുന്നു.
ജനുവരി 19നാണ് ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. ഈ മാസം 30, 31 തിയതികളിലൊന്നില്‍ ടീം പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. രോഹിതിനുവേണ്ടി അല്‍പ്പം കാത്തിരിക്കാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read Also:- വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്..
ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയില്‍ ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഉണ്ടാവില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, യുവതാരങ്ങളായ വെങ്കടേഷ് അയ്യരും ഋതുരാജ് ഗെയ്ക്ക്‌വാദും ടീമില്‍ ഇടംപിടിച്ചേക്കും. സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് തിരിച്ച് വിളിക്കാനും ആലോചനയുണ്ട്.
Post Your Comments