കൊച്ചി : കേരളത്തിലേക്ക് മയക്കുമരുന്നിന്റെ ഒഴുക്കാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ഏറെ പ്രധാനമായി വില കൂടിയ എംഡിഎംഎ ലഹരി മരുന്നുകളുടെ ഉപഭോഗമാണ് വ്യാപകമാവുന്നത്മദ്യമോ പുകവലിയോ പോലെയല്ല, എം.ഡി.എം.എയുടെ പ്രത്യാഘാതങ്ങള്‍. എം.ഡി.എം.എ ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത് . മൂന്നു വർഷത്തിനുള്ളിൽ മരണം പോലും സംഭവിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
സ്ഥിരമായി ഇത് കഴിച്ചാല്‍ പല്ലുകള്‍ കൊഴിയും. വായിലെ തൊലിയെല്ലാം അടര്‍ന്നുപോകും. ഇത്തരം ഡ്രഗുകൾ കഴിച്ച് ഉന്മാദത്തിന്റെ മറ്റൊരു അവസ്ഥയിൽ അക്രമാസക്തരാകുന്നവരുമുണ്ട്. സ്ഥിരമായി ഉപയോഗിച്ചാല്‍ മൂന്നു വര്‍ഷത്തിനകം മരണം സംഭവിക്കും. വല്ലപ്പോഴും ഉപയോഗിച്ചാല്‍ പോലും അപകടമാണ്. ഒന്നും കഴിക്കാന്‍ തോന്നില്ല. മൂന്നു ദിവസം ഉറങ്ങാതെ, ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആകുമ്പോള്‍ അസ്വസ്ഥതകള്‍ ഗുരുതരമാകും.
എം.ഡി.എം.എ ഉപയോഗിച്ചാല്‍ പന്ത്രണ്ടു മണിക്കൂര്‍ ആളുകൾ സജീവമാകും. ശരീരത്തിന് തളര്‍ച്ചയുണ്ടാകില്ല. കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോള്‍ ട്രെന്‍ഡ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കുന്നു. കേരളത്തില്‍ ഇതിന്റെ ഏജന്റുമാർ സജീവമാണ്. ലഹരി നിറച്ച കുഞ്ഞൻ പാക്കറ്റുകൾ ഒളിപ്പിക്കാനും പ്രയാസമില്ല.
ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കി തിരക്കുള്ള റോഡുകളിൽ പോലും ഈ ലഹരി കൈമാറ്റം നടക്കുന്നുണ്ട് .ഒരു ഗ്രാമിന് 4000 രൂപ വരെ നല്‍കിയാണ് ചെറുപ്പക്കാര്‍ ഇത് വാങ്ങുന്നത്. പുതുവത്സരാഘോഷങ്ങൾക്ക് എത്തിച്ചതെന്ന പേരിൽ അടുത്തിടെ കേരളത്തിൽ ഏറ്റവും കൂടുതൽ പിടികൂടിയതും എംഡിഎംഎ എന്ന ലഹരി വസ്തുവാണ്.
Post Your Comments