Latest NewsIndia

ലുധിയാന സ്ഫോടനം : ഭീകരൻ ജസ്വീന്ദർ മുൾട്ടാനി ജർമനിയിൽ അറസ്റ്റിൽ, ഭീകരർ ലക്ഷ്യമിടുന്നത് മുംബൈ, ഡൽഹി

ബർലിൻ: ലുധിയാന കോടതിയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് സിഖ്സ് ഫോർ ജസ്റ്റിസ് ഭീകര സംഘടനയിലെ അംഗമായ ജസ്വീന്ദർ മുൾട്ടാനിയെ ജർമ്മൻ പോലീസ് അറസ്റ്റ് ചെയ്തു. വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ പോലീസിനെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് ഇയാളെ ജർമൻ പൊലീസ് പിടികൂടിയത്.

ലുധിയാനയിലെ കോടതിയിൽ നടന്ന സ്ഫോടനത്തിലും, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ട കേസിലുമാണ് ഇയാളെ പോലീസ് അന്വേഷിച്ചിരുന്നത്. സിഖ്സ് ഫോർ ജസ്റ്റിസ് ഭീകര സംഘടന സ്ഥാപിച്ച കൊടും ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് അധികാരികൾ പറയുന്നു. നിരവധി ഭീകര പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ തിരയുന്ന ഭീകരനാണ് പന്നു.

മധ്യ ജർമനിയിലെ എർഫർട്ടിൽ നിന്നാണ് ജസ്‌വിന്ദർ അറസ്റ്റിലായത്. പാകിസ്ഥാനി തലവന്മാരായി ഹർദീപ് സിംഗ്, പരംജിത് സിംഗ്, സഭി സിങ്, കുൽവന്ത്‌ സിംഗ് എന്നിവരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങൾ കടത്തിയ കേസിലും ഇയാളെ പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button