ദുബായ്: 8 സ്ഥലങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ റദ്ദാക്കി ദുബായ് സർക്കാർ. ഔദ്യോഗിക വിമാന സർവീസായ എമിറേറ്റ്സ് ആണ് സർവീസുകൾ നിർത്തി വച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഘടിപ്പിക്കുന്നതിന് ഭാഗമായാണ് ഈ നടപടി.
ലുവാണ്ട (അംഗോള)
കൊനാക്രി (ഗിനിയ)
നെയ്റോബി (കെനിയ)
എന്റെബേ (ഉഗാണ്ട)
ദാർ എസ് സലാം (ടാൻസാനിയ)
അക്ര (ഘാന)
അഭിദ്ജാൻ (കോട്ട് ഡി ഐവറി)
ആഡിസ് അബാബ ( എത്യോപ്യ)
എന്നീ സ്ഥലങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എമിറേറ്റ്സ് അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചത്. എന്നാൽ, ദുബായിൽ നിന്നും ഇവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ തടസ്സമില്ലാതെ തുടരുമെന്നും എമിറേറ്റ്സ് ഗ്രൂപ്പ് അറിയിച്ചു.
Post Your Comments