സന: പാലക്കോട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയ്ക്ക് തൂക്കുകയര്‍ ഒഴിവാകുമോ എന്നറിയാൻ അഞ്ചുദിവസം കൂടി കാത്തിരിക്കണം. യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് മലയാളി നഴ്‌സായ നിമിഷ പ്രിയ എന്ന മുപ്പത്തിമൂന്നുകാരിയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു ലഭിക്കുന്ന കാര്യത്തില്‍ അന്തിമവിധി ജനുവരി 3ന് ഉണ്ടായേക്കും. യെമന്‍ തലസ്ഥാനമായ സനയില്‍ അപ്പീല്‍ കോടതിയിലെ വാദം കേള്‍ക്കല്‍ ഇന്നലെ പൂര്‍ത്തിയായി.
സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് നിമിഷയുടെ അഭിഭാഷകന്റെ വാദം. നിമിഷ ഭര്‍ത്താവായ യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. ദുര്‍ഗന്ധം വമിക്കുന്നതായി സമീപവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ ജല സംഭരണിയില്‍നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരുന്നില്ലെന്നും ലിവിങ് ടുഗെദര്‍ ബന്ധത്തിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായ നിമിഷയെ വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിച്ചു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍.
read also:ഇഡിയുടെ ചോദ്യംചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ
ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചതോടെയാണ് സംഭവം കേരളത്തിൽ ചർച്ചയായത്. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെയാണ് കൊലപാതകം ചെയ്തതെന്ന് നിമിഷ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നത്. പങ്കാളിയായ തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നുനിമിഷ. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ കത്തിൽ പറയുന്നു.
തൊടുപുഴക്കാരനായ ടോമിയുമായി ആറുവർഷത്തെ പ്രണയത്തിനൊടുവിലാണ് നിമിഷ വിവാഹിതയായത്. ഇരുവരും യെമനിൽ ജോലി ചെയ്യുകയായിരുന്നു. ഈ ദാമ്പത്യത്തിൽ ഒരു കുഞ്ഞുമുണ്ട്. സുഹൃത്തുമായുള്ള ബന്ധം വഴിവിട്ട രീതിയിപ്പോൾ ആയതോടെ ഭര്‍ത്താവ് ടോമി നിമിഷയുമായി അകന്നുവെന്നാണ് റിപ്പോർട്ട്.
സുഹൃത്തിനൊപ്പം ലിവിങ് ടുഗെദർ ബന്ധം തുടങ്ങിയ നിമിഷ ഇയാൾക്കൊപ്പം ക്ലിനിക്ക് തുടങ്ങി. എന്നാൽ വരുമാനം മുഴുവന്‍ ഇയാൾ സ്വന്തമാക്കിയെന്നും തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റുവെന്നും നിമിഷ പറയുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് തടവിലിട്ട് പീഡിപ്പിക്കുന്നതും ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതും. സഹികെട്ടാണ് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കൊല നടത്തിയതെന്നും സർക്കാരിന് അയച്ച കത്തിൽ പറയുന്നുണ്ട്
Post Your Comments